തലശ്ശേരി: ഇടത്തിലമ്പലത്തെ സി.പി.ഐ ഓഫിസ് ആക്രമിക്കപ്പെടുന്നത് തുടര്‍ക്കഥയാകുന്നു. കാരായി ശ്രീധരന്റെ പേരില്‍ അറിയപ്പെടുന്ന സി.പി.ഐ. ഇടത്തിലമ്പലം ബ്രാഞ്ച് ഓഫീസ് 2012ലാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത് ഇതില്‍ പിന്നീട് വര്‍ഷത്തില്‍ ഒരുതവണ എന്ന മുറയില്‍ ഇടത്തിലമ്പലത്തെ സി.പി.ഐ ഓഫിസ് കാരായി ശ്രീധരന്‍ സ്മാരക മന്ദിരത്തിന് നേരെ കരി ഓയില്‍ പ്രയോഗവും ആക്രമവും ആവര്‍ത്തിക്കുകയാണ്. കല്ലേറ്, കൊടിയും കൊടിമരവും നശിപ്പിക്കല്‍, കരി ഓയില്‍ തളിച്ച് ബോര്‍ഡും ചുമരും വൃത്തികേടാക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടത്തുന്നത്. ഓരോ ദ്രോഹ നടപടികള്‍ ഉണ്ടാകുമ്പോഴും പ്രതിഷേധ പ്രകടനവും യോഗവും നടത്തി വിവരം സി.പി.ഐ പ്രവര്‍ത്തകര്‍ നാടിനെ അറിയിക്കും. അക്രമികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പോലിസിനോടും പരാതി പറയും. എന്നാല്‍ ഒരു കാര്യവുമുണ്ടാവുന്നില്ല. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ദിവസവും ഓഫിസ് ചുമരിനും ബോര്‍ഡിനും കരിഓയില്‍ ഒഴിച്ച നലയിലാണ് കാണപ്പെട്ടത്. ആര്‍.എസ്.എസ്‌കാരാണ് ഇതിന് പിന്നിലെന്നാണ് സി.പി.ഐ ആരോപിക്കുന്നത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സംഭവമറിഞ്ഞ് ഓഫിസ് സന്ദര്‍ശിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടത്തിലമ്പലത്ത് പ്രതിഷേധയോഗവും സംഘടിപ്പിച്ചു സി.പി.ഐ നേതാക്കളായ സി.എന്‍.ചന്ദ്രന്‍ , സി.പി.ഷൈജന്‍, എ.പ്രദിപന്‍, അഡ്വ.എം.എസ്.നിഷാദ്, കാരായി സുരേന്ദ്രന്‍, വി.ബാലന്‍, പൊന്ന്യം കൃഷ്ണന്‍ തുടങ്ങിയവര്‍ ഓഫിസ് സന്ദര്‍ശിച്ചു.