ന്യൂമാഹി ഫെസ്റ്റിന് ഇന്ന് തുടക്കം

ന്യൂമാഹി ഫെസ്റ്റിന് ഇന്ന് തുടക്കം

ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് നടത്തുന്ന കലാസാംസ്‌കാരിക മേള ‘ന്യൂമാഹി ഫെസ്റ്റ് – 2022’ ഇന്ന് മുതല്‍ 31 വരെ ന്യൂമാഹി ടൗണിന് സമീപം ജി.എച്ച്.എ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കും. ഫെസ്റ്റ് തുടങ്ങുന്ന 21നും സമാപിക്കുന്ന ജനുവരി ഒന്നിനും മെഗാഷോകള്‍ നടക്കും. 22 മുതല്‍ 31വരെയുള്ള ദിവസങ്ങളില്‍ പ്രാദേശിക കൂട്ടായ്മകളും പ്രദേശിക കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഒപ്പം പ്രൊഫഷണല്‍ കലാപരിപാടികളുമുണ്ടാകും. വിവിധ പ്രദര്‍ശനങ്ങള്‍, സ്റ്റാളുകള്‍ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാവും. ഈ ദിവസങ്ങളില്‍ ന്യൂമാഹി ബോട്ട് ജെട്ടിയില്‍ നിന്നും ബോട്ട് സവാരി നടത്താനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *