കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രം 73ാമത് മഹോത്സവം 24 മുതല്‍ 31വരെ നടക്കുമെന്ന് ക്ഷേത്രപരിപാലന സംഘം പ്രസിഡന്റ് പി.വിനോദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 24ന് രാത്രി 8.30ന് കൊടിയേറ്റത്തോടെ ആരംഭിച്ച് 31ന് രാത്രി 10 മണിയോടെ ആറാട്ടെഴുന്നള്ളത്തും പട്ടണപ്രദര്‍ശനത്തിന് ശേഷം കൊടിയിറക്കി മഹോത്സവം സമാപിക്കും. മഹോത്സവം നടക്കുന്ന ഏഴ് ദിവസങ്ങളിലും ക്ഷേത്രാങ്കണത്തിലും പരിസരത്തും എല്ലാദിവസവും ഉച്ചക്ക് പ്രഭാഷണവും സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും നടക്കും. 27, 28, 29, 30 ദിവസങ്ങളില്‍ പ്രാദേശിക കമ്മിറ്റികളുടെ ആഘോഷ വരവുകളും ഉണ്ടാകും. ഉത്സവ ദിവസങ്ങളില്‍ കണ്ണാടിക്കല്‍ പ്രദേശത്ത് ചന്ത, അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉണ്ടാകും. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷം വിപുലമായി നടത്താന്‍ സാധിക്കാതിരുന്ന മഹോത്സവം ഇത്തവണ വിപുലമായാണ് നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പി.പി മോഹനന്‍ (ട്രഷറര്‍), എം.രജേന്ദ്രന്‍, വേലായുധന്‍ നമ്പ്യാര്‍, നമ്പയില്‍ സുരേഷന്‍ എന്നിവര്‍ പങ്കെടുത്തു.