വേങ്ങേരി അഗ്രിഫെസ്റ്റ് 22 മുതല്‍ 31 വരെ

വേങ്ങേരി അഗ്രിഫെസ്റ്റ് 22 മുതല്‍ 31 വരെ

കോഴിക്കോട്: കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനും 2000ല്‍ ആരംഭിച്ച വേങ്ങേരി നഗര കാര്‍ഷിക മൊത്തവിതരണ കേന്ദ്ര(വേങ്ങേരി മാര്‍ക്കറ്റ്)ത്തിലെ വ്യാപാരികള്‍ സംഘടിപ്പിക്കുന്ന വേങ്ങേരി അഗ്രി ഫെസ്റ്റ് 22 മുതല്‍ 31 വരെ നടക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ കെ.ജയനും ജനറല്‍ കണ്‍വീനര്‍ നാരായണന്‍ കല്‍പ്പകശ്ശേരിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെസ്റ്റിനോടനുബന്ധിച്ച് ഫ്‌ളവര്‍ ഷോ, കാര്‍ഷിക-കാര്‍ഷികേതര വിപണനം, പ്രദര്‍ശനം, നാട്ടുചന്ത, കാര്‍ഷിക സെമിനാറുകള്‍, ഫുഡ്‌കോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, അലങ്കാര മത്സ്യ പ്രദര്‍ശനം, കുട്ടികള്‍ക്കുള്ള വിനോദ പരിപാടികള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 21ന് രാവിലെ ഒമ്പത് മണിക്ക് ജില്ലാ കലക്ടര്‍ എന്‍. തേജ്‌ലോഹിത് റെഡ്ഢി ഐ.എ.എസ് പതാക ഉയര്‍ത്തും. 22ന് വ്യാഴം രാവിലെ 9.30ന് കൃഷ്വകുപ്പ്മന്ത്രി പി.പ്രസാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 80 സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. 108 കച്ചവട സ്ഥാപനങ്ങളാണ് മാര്‍ക്കറ്റിലുള്ളത്.

8000 സ്‌ക്വയര്‍ഫീറ്റില്‍ ഒരുക്കുന്ന ഫ്‌ളവര്‍ഷോയും പ്രതിദിനം നടക്കുന്ന നൃത്തനൃത്യങ്ങള്‍, ഗാനമേള, റസിഡന്‍സ് അസോസിയേഷനുകളുടെ കലാപരിപാടികള്‍ ഫെസ്റ്റിന്റെ മാറ്റ് കൂട്ടും. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പച്ചക്കറി ലേലത്തില്‍ 550 ടണ്‍ പച്ചക്കറികളാണ് വിപണനം ചെയ്യപ്പെടുന്നത്. രാസകീടനാശിനികള്‍ ചേര്‍ക്കാത്ത പച്ചക്കറികളാണ് മാര്‍ക്കറ്റിന്റെ മറ്റൊരു സവിശേഷതയെന്നും പച്ചക്കറി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്തുകയും ജനങ്ങള്‍ക്ക് ഗുണമേന്മ ലഭ്യമാക്കുക എന്നതും 2023ല്‍ വൈവിധ്യ വല്‍ക്കരണത്തിലൂടെ ബിസിനസ് വര്‍ധിപ്പിക്കുക എന്നതും ലക്ഷ്യമിടുന്നുണ്ടെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ വി.മുസ്തഫയും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *