കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ – 2022 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ – 2022 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ – 2022 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. Digital initiatives at grassroot level വിഭാഗത്തില്‍ കേരളത്തിന് സില്‍വര്‍ മെഡല്‍. ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയ ക്ഷീരശ്രീ പോര്‍ട്ടലിനാണ് ഡിജിറ്റല്‍ ഇന്ത്യയില്‍ സില്‍വര്‍ മെഡല്‍ ലഭ്യമായത്. National Informatics Centre ആണ് പോര്‍ട്ടല്‍ വികസിപ്പിച്ചത്. ക്ഷീരകര്‍ഷകര്‍ക്ക് ksheerasree.kerala.gov.in പോര്‍ട്ടല്‍ മുഖേന തങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്ത് സ്മാര്‍ട്ട് ഐഡി കരസ്ഥമാക്കാനും അതിനുശേഷം വിവിധ സ്‌കീമുകളിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനും, വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ രേഖകള്‍ പോര്‍ട്ടലില്‍ നിന്നും ലഭ്യമാക്കി പരിശോധിച്ചു.
ഫീല്‍ഡ് വെരിഫിക്കേഷനു ശേഷം അര്‍ഹതപ്പെട്ട ഗുണഭോക്താവിന് e -DBT മുഖേന സബ്‌സിഡി ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കുവാനും സാധിക്കും. കര്‍ഷകര്‍ക്ക് തങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളുടെ നിലവിലുള്ള സ്ഥിതി തങ്ങളുടെ ലോഗിനില്‍ നിന്ന് ബോധ്യപ്പെടുവാനും സാധിക്കുന്നതാണ്. സിവില്‍ സപ്ലൈസ് വകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുമായി പോര്‍ട്ടല്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ളതിനാല്‍ കര്‍ഷകര്‍ റേഷന്‍ കാര്‍ഡ്, കരം തീര്‍ത്ത രസീത്, തുടങ്ങിയ രേഖകള്‍ ഒന്നും തന്നെ ഓഫീസുകളില്‍ കൊണ്ടുവരേണ്ടതില്ല എന്നതും ട്രഷറി വകുപ്പുമായി ഇന്റഗ്രേഷന്‍ ഉള്ളതിനാല്‍ e-DBT മുഖേന സബ്‌സിഡി നല്‍കുന്നു എന്നുള്ളതും ഈ പോര്‍ട്ടലിന്റെ പ്രത്യേകതകളാണ്. ക്ഷീരശ്രീ പോര്‍ട്ടലിലൂടെ 25 കോടിയിലധികം രൂപ സബ്‌സിഡി ഇനത്തില്‍ ക്ഷീരകര്‍ഷരുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിക്കുവാന്‍ സാധിച്ചു.
ഏകദേശം രണ്ടര ലക്ഷത്തോളം ക്ഷീരകര്‍ഷകരും 3600ഓളം ക്ഷീര സംഘങ്ങളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്ഷീരവികസന വകുപ്പ് മുഖേന കേരളത്തിന് ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ടെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ഇതിലേക്കായി പ്രയത്‌നിച്ച ക്ഷീരമേഖലയിലുള്ള ഏവര്‍ക്കും മന്ത്രി അനുമോദനങ്ങള്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *