സഖാഫി സ്‌കോളേഴ്‌സ് സമ്മിറ്റ് ജനുവരി 12,14 തിയ്യതികളില്‍

സഖാഫി സ്‌കോളേഴ്‌സ് സമ്മിറ്റ് ജനുവരി 12,14 തിയ്യതികളില്‍

കോഴിക്കോട്: മര്‍കസുസ്സഖാഫത്തി സുന്നിയയില്‍ നിന്നും വിവിധ സമയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ സഖാഫി പണ്ഡിതരുടെ സമ്പൂര്‍ണസംഗമം മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. 2023 ജനുവരി 12,14 തിയ്യതികളില്‍ നടക്കുന്ന സമ്മിറ്റില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ സേവനം ചെയ്യുന്ന പതിനായിരത്തിലധികം പണ്ഡിതര്‍ സംബന്ധിക്കും.

1985 ലെ ആദ്യ ബാച്ച് മുതല്‍ 2022ല്‍ ഇറങ്ങിയ ബാച്ച് സഖാഫികള്‍ വരെ ഒരുമിച്ചുകൂടുമെന്നത് ഈ സംഗമത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വ്യത്യസ്ത മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നവരും ഇവര്‍ക്കിടയിലുണ്ട്. ജനുവരി 12 വ്യാഴം രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാലു വരെ 1985 മുതല്‍ 2009 വരെയുള്ള ബാച്ചുകളും, 14 ന് 2010 മുതല്‍ 2022 വരെയുള്ള ബാച്ചുകളുമാണ് സമ്മിറ്റിന്റെ ഭാഗമാകുക. ആദര്‍ശം, കര്‍മ്മം, ആത്മീയം, ചരിത്രം, പ്രാസ്ഥാനികം തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.

സ്‌കോളേഴ്‌സ് സമ്മിറ്റിന്റെ മുന്നോടിയായി നടന്ന ശൂറാ സംഗമത്തില്‍ ഷാഫി സഖാഫി മുണ്ടമ്പ്ര അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, ഹസന്‍ സഖാഫി തറയിട്ടാല്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, ലത്തീഫ് സഖാഫി പെരുമുഖം, ദുല്‍കിഫില്‍ സഖാഫി കാരന്തൂര്‍, അഡ്വ. ഇ.കെ മുസ്തഫ സഖാഫി പറമ്പില്‍ ബസാര്‍ പങ്കെടുത്തു. സഖാഫി സ്‌കോളേഴ്‌സ് സമ്മിറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 9846311199 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *