കുഞ്ഞുങ്ങളിലെ അപസ്മാര ചികിത്സ; ഡോക്ടര്‍മാര്‍ക്ക് വേണ്ടി തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി ആസ്റ്റര്‍ മിംസില്‍ സംഘടിപ്പിച്ചു

കുഞ്ഞുങ്ങളിലെ അപസ്മാര ചികിത്സ; ഡോക്ടര്‍മാര്‍ക്ക് വേണ്ടി തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി ആസ്റ്റര്‍ മിംസില്‍ സംഘടിപ്പിച്ചു

കോഴിക്കോട്: കുഞ്ഞുങ്ങളിലെ അപസ്മാര ചികിത്സയുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളെയും ഉള്‍ക്കൊള്ളിച്ചുള്ള ദേശീയ തലത്തിലെ അതിപ്രധാനമായ മെഡിക്കല്‍ തുടര്‍വിദ്യാഭ്യാസ പരിപാടി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടന്നു.അപസ്മാര രോഗബാധിതയാവുകയും ശസ്ത്രക്രിയയിലൂടെ രോഗത്തെ പൂര്‍ണമായി കീഴടക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്ത നാല് വയസുകാരി ആരുഷി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ‘പൂര്‍ണ്ണമായും കീഴടക്കാവുന്ന രോഗമാണ് അപസ്മാരം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആരുഷി ‘ എന്ന് മുഖ്യ രക്ഷാധികാരി കൂടിയായ ഡോ. ജേക്കബ് ആലപ്പാട്ട് പറഞ്ഞു. അപസ്മാര ചികിത്സയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പുതിയ രീതികള്‍, ജനിതകപരമായ ചികിത്സ, മരുന്ന് ചികിത്സ, ഭക്ഷണ നിയന്ത്രണത്തിലൂടെയുള്ള ചികിത്സ എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന വ്യത്യസ്തവും സമഗ്രവുമായ അപഗ്രഥന രീതിയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയരായ അപസ്മാര ചികിത്സകരാണ് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചത്.

ഡിഫൈനിംഗ് എപിലപ്സി ആന്റ് റിഫ്രാക്ടറി എപിലപ്സി (ഡോ. പി.എ.എം കുഞ്ഞു, കിംസ് ഹെല്‍ത്ത്, തിരുവനന്തപുരം), സേഷ്ഴ്സ് സിമിയോളജി ഇന്‍ ചില്‍ഡ്രന്‍ (ഡോ. ദര്‍ശന്‍ ജയറാം ദാസ്, രാജഗിരി, ആലുവ), ടിപ്സ് ആന്റ് ട്രിക്സ് ഫോര്‍ റീഡിംഗ് ഇ.ഇ.ജി (ഡോ. സച്ചിന്‍ സുരേഷ് ബാബു, മേയ്ത്ര ഹോസ്പിറ്റല്‍ കോഴിക്കോട്), കോമണ്‍ പീഡിയാട്രിക് എപ്പിലപ്സി സിന്‍ഡ്രോംസ് (ഡോ. സൗമ്യ വി.സി, ലൂര്‍ദ് ഹോസ്പിറ്റല്‍ കൊച്ചി), എപ്പിലപ്സി ജനറ്റിക്സ് ആന്റ് പ്രിസിഷന്‍ മെഡിസിന്‍ (ഡോ. അക്ബര്‍ മുഹമ്മദ് ചെത്തില്‍, എം.ഒ.എച്ച്, ഒമാന്‍), ഫിബ്രൈല്‍ സീഷേഴ്സ് മാനേജ്മെന്റ് അപ്ഡേറ്റ്സ് (ഡോ. സ്മിലു മോഹന്‍ലാല്‍, ആസ്റ്റര്‍ മിംസ് കോഴിക്കോട്), സ്റ്റാറ്റസ് എപ്പിലെപ്റ്റികസ് മാനേജ്മെന്റ് അപ്ഡേറ്റ്സ് (ഡോ. തുഷാര്‍ വി. പി, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ഇമേജിങ്ങ് ഇന്‍ എപ്പിലെപ്റ്റോളജി (ഡോ. രവീന്ദ്ര ബി.കാബ്ലി, ആസ്റ്റര്‍ ബാംഗ്ലൂര്‍), ഫങ്ങ്ഷണല്‍ ഇമേജിങ്ങ് ഇന്‍ എപ്പിലെപ്സി (ഡോ. ശ്രീവിദ്യ എസ്.നായര്‍, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ഡിസിഷന്‍ മേക്കിംഗ് ഇന്‍ എപ്പിലപ്സി ട്രീറ്റ്മെന്റ് (ഡോ. വിനയന്‍ കെ. പി, അമൃത ഹോസ്പിറ്റല്‍ കൊച്ചി), ഡയറ്റ് ഇന്‍ എപ്പിലപ്സി (ഡോ. രമേഷ്ഖര്‍ എന്‍.മേനോന്‍, എസ്.സി.ടി.ഐ.എം. എസ്.ടി), സര്‍ജറി ഇന്‍ എപ്പിലപ്സി (ഡോ. മുരളീകൃഷ്ണന്‍ വി.പി, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ഇന്‍ട്രൊഡക്ഷന്‍ ടു വി.എന്‍.എസ് ആന്റ് ഡിമോണ്‍സ്ട്രേഷന്‍ ഓഫ് പ്രോഗ്രാമിംഗ് (ഡോ. കെനി രവീഷ് രാജീവ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്), സ്റ്റോപ്പ് ഓര്‍ സ്റ്റേ ഓണ്‍ ആന്റി-സീഷര്‍ മെഡിസിന്‍ പോസ്റ്റ് സര്‍ജറി ഡിലമ (ഡോ. നീത ബലറാം, കോഴിക്കോട് മെഡിക്കല്‍ കോളേജ്), ഔട്ട്കംസ് ഇന്‍ എപ്പിലപ്സി മാനേജ്മെന്റ്; മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ (ഡോ. ജേക്കബ് ആലപ്പാട്ട്) എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകള്‍ നയിച്ചു.

അപസ്മാരവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നിര്‍വ്വഹിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞ ചെലവിലോ, തീര്‍ത്തും സൗജന്യമായോ ശസ്ത്രക്രിയ നിര്‍വ്വഹിച്ച് നല്‍കുന്നത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ആസ്റ്റര്‍ മിംസിന് സാധിച്ചുണ്ട്, ഭാവിയിലും ഇത്തരം ഇടപെടലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് ആസ്റ്റര്‍ ഗ്രൂപ്പ് റീജ്യണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ഡോ. ജേക്കബ് ആലപ്പാട്ട്, നൗഫല്‍ ബഷീര്‍, ഡോ. മുരളീകൃഷ്ണന്‍ വി.പി, ഡോ. കെനി രവീഷ് രാജീവ്, ഡോ. ശ്രീകുമാര്‍ ടി.കെ, ഡോ. തുഷാര്‍ വി.പി, ഡോ. സ്മിലു മോഹന്‍ലാല്‍, ഡോ. ജിം മാത്യു, ഡോ. സുജിത്ത് ഓവലത്ത്, ഡോ. ബിജു ശേഖര്‍, ഡോ. പോള്‍ ജെ ആലപ്പാട്ട്, ഡോ. ശ്രീവിദ്യ എല്‍.കെ, ഡോ. മുഹമ്മദ് റീഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *