‘വൈദ്യുതി നിയമങ്ങളും ഉപഭോക്തൃ സംരക്ഷണവും’ സെമിനാര്‍ നാളെ

‘വൈദ്യുതി നിയമങ്ങളും ഉപഭോക്തൃ സംരക്ഷണവും’ സെമിനാര്‍ നാളെ

കോഴിക്കോട്: ഫ്രണ്ട്‌സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് കണ്‍സ്യൂമേഴ്‌സി (എഫ്.ഇ.ഇ.സി)ന്റെ ആഭിമുഖ്യത്തില്‍ ‘വൈദ്യുതി നിയമങ്ങളും ഉപഭോക്തൃ സംരക്ഷണവും’ എന്ന വിഷയത്തില്‍ നാളെ (ചൊവ്വ) ഉച്ചക്ക് 2.30ന് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് സെമിനാര്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും. എഫ്.ഇ.ഇ.സി ചെയര്‍മാന്‍ കെ. അശോകന്‍ മോഡറേറ്ററാകും. എന്‍. ശ്രീകുമാര്‍ (പ്രയാസ് എനര്‍ജി ഗ്രൂപ്പ്, പൂനെ) വിഷയാവതരണം നടത്തും. കേരള സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ അംഗം ബി. പ്രദീപ്, കെ.എസ്.ഇ.ബി.എല്‍ ഡിസ്ട്രിബ്യൂഷന്‍ ഡയരക്ടര്‍ സി. സുരേഷ്‌കുമാര്‍, കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് റാഫി പി. ദേവസി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കെ.പി സീമ സ്വാതവും കണ്‍വീനര്‍ ഇ.ബാബു രാജേന്ദ്രന്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *