രാജാവിന് കിരീടധാരണം നടത്തി അര്‍ജന്റീന; ഖത്തറില്‍ ലോക കപ്പുയര്‍ത്തി മെസ്സി

രാജാവിന് കിരീടധാരണം നടത്തി അര്‍ജന്റീന; ഖത്തറില്‍ ലോക കപ്പുയര്‍ത്തി മെസ്സി

  • അര്‍ജന്റീനക്ക് മൂന്നാം ലോകകപ്പ്

ദോഹ: കരിയറില്‍ ഒരു വേള്‍ഡ് കപ്പ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ച് ഫുട്‌ബോളിന്റെ കിരീടം വയ്ക്കാത്താ രാജാവിന് കിരീടധാരണം നടത്തി അര്‍ജന്റീന. മെസിയും എംബാപ്പയും കളം നിറഞ്ഞ രാവില്‍ പെനാല്‍റ്റി ആവേശത്തിനൊടുവില്‍ ഫ്രാന്‍സിനെ തകര്‍ത്തെറിഞ്ഞ് മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കുമ്പോള്‍.നിശ്ചിത സമയത്തും അധിക സമയത്തും 3 -3 ന് അവസാനിച്ച കളിയില്‍ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്റീന മൂന്നാം കപ്പുയര്‍ത്തി.
2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. എക്സ്ട്രാ ടൈമില്‍ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ലുസൈലില്‍ 4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഫ്രഞ്ച് ടീമിനെ കളത്തിലിറക്കിയത്. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്‍കി 4-4-2 ശൈലിയിലായിരുന്നു അര്‍ജന്റീന പരിശീലകന്‍ ലിയോണല്‍ സ്‌കലോണിയുടെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളുടെ പോരാട്ടത്തില്‍ അര്‍ജന്റീനയുടെ ഹൈ പ്രെസ്സിങ് ഗെയിമിന് മുന്നില്‍ ഫ്രാന്‍സ് നിസ്സഹരായി എന്ന് തന്നെ പറയാം. ഫ്രാന്‍സിനെ അവരുടെ സാധാരണ കളി രീതി പുറത്തെടുക്കാന്‍ അര്‍ജന്റീന സമ്മതിക്കാതെ ഇരുന്നതോടെ കംപ്ലീറ്റ് അര്‍ജന്റീന ഷോ തന്നെ ആയിരുന്നു തുടക്കം മുതല്‍. എയ്ഞ്ചല്‍ ഡി മരിയ 22ാം മിനിറ്റില്‍ ഫ്രാന്‍സ് ബോക്‌സിന് മുന്നില്‍ മികച്ച നീക്കത്തിലൂടെ മുന്നേറിയെങ്കിലും അത് പെനാല്‍റ്റിയില്‍ അവസാനിച്ചു. മെസി കരിയറില്‍ എടുത്ത് കൂള്‍ പെനാല്‍റ്റികളില്‍ ഒന്നിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി. പിന്നാലെ വീണ്ടും വീണ്ടും ആക്രമിച്ച അര്‍ജന്റീന അറ്റാക്കിനൊടുവില്‍ തളികയില്‍ എന്ന പോലെ വെച്ചുകൊടുത്ത പാസ് ഡി മരിയ സ്റ്റൈല്‍ ഓഫ് ഫിനിഷിലൂടെ ഗോള്‍ വലയില്‍ എത്തി. അതോടെ അര്‍ജന്റീന കളി വരുതിയിലാക്കി.

മത്സരത്തിന്റെ ആദ്യ പകുതി സ്വന്തം കീശയിലാക്കിയ അര്‍ജന്റീന രണ്ടാം പകുതിയിലും സ്വന്തം പേര് കുറിക്കുമെന്ന് തോന്നിച്ചു. എന്നാല്‍, ആരാധകരുടെ ആ ചിരികള്‍ക്ക് 80ാം മിനുറ്റ് വരെയെ ആയുസുണ്ടായിരുന്നുള്ളൂ. അര്‍ജന്റീനയുടെ ഗോള്‍ പോസ്റ്റിലേക്ക് തീതുപ്പിയായിരുന്നു ഫ്രാന്‍സ് വളരെ പെട്ടെന്ന് കളിയിലേക്ക് തിരിച്ചെത്തിയത്. 80ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെയും 81ാം മിനുറ്റില്‍ മനോഹരമായ ഒരു ഫിനീഷിലൂടെയും എംബാപ്പെ ഗോള്‍ മടക്കി. ഇതോടെ കളിയുടെ വശ്യസൗന്ദര്യം ഗ്രൗണ്ടില്‍ ആരാധകര്‍ക്ക് കാണാനായി. ടീമുകള്‍ ഒപ്പത്തിനൊപ്പം എത്തിയതോടെ സ്റ്റേഡിയത്തിലെ കാണികളും ആര്‍ത്തിരമ്പി ടീമുകള്‍ പിന്തുണ നല്‍കി.

എക്‌സ്ട്രാ ടൈം ആദ്യ പകുതി

ഇരു ടീമുകളും ഒപ്പത്തിനിയൊപ്പം നിന്ന എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ കൂടുതല്‍ മേധാവിത്വം അര്‍ജന്റീനക്ക് ഒപ്പമായിരുന്നു എന്ന് പറയാം. എന്തിരുന്നാലും കളിയുടെ ആദ്യ പകുതിയില്‍ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ചെറിയ വീഴ്ചകള്‍ക്ക് ഫ്രാന്‍സ് പ്രതിരോധം പ്രായശ്ചിത്തം ചെയ്തപ്പോള്‍ അര്‍ജന്റീനയുടെ ആക്രമണവും ഫ്രാന്‍സിന്റെ പ്രതിരോധവും തമ്മിലുള്ള പോരാട്ടം അതിന് അര്‍ഹിച്ച രീതിയില്‍ തന്നെ ആരും ഗോളടിക്കാതെ അവസാനിച്ചു.

എക്‌സ്ട്രാ ടൈം രണ്ടാം പകുതി

ലയണല്‍ മെസി കാണിച്ച മനോഹരമായ ജാലവിദ്യക്ക് എംബാപ്പെയുടെ ഹാട്രിക്ക് ഗോളിലൂടെ മറുപടി. ആ ജാലവിദ്യക്കിടെ ഫ്രാന്‍സ് ഒരിക്കല്‍ക്കൂടി പതറിയപ്പോള്‍ ലയണല്‍ മെസ്സി നേടിയ മനോഹരമായ ഗോളില്‍ അര്‍ജന്റീന നിര്‍ണായക ഗോളും കളിയിലെ വിജയവും സ്വന്തമാക്കി. കളിയുടെ 108ാം മിനു റ്റിലായിരുന്നു ഗോള്‍ പിറന്നത്. മുഴുവന്‍ മാര്‍ക്കും കൊടുക്കേണ്ടത് മെസിക്ക് തന്നെ. എന്നാല്‍ വിട്ടുകൊടുക്കാതെ പൊരുതിയ ഫ്രാന്‍സ് സൃഷ്ടിച്ച ഭീകരമായ അന്തരീക്ഷത്തിനൊടുവിലാണ് പെനാല്‍റ്റി അര്‍ജന്റീന വഴങ്ങിയത്. കളിയിലെ ഹാട്രിക്കും ടൂര്‍ണമെന്റിലെ എട്ടാം ഗോളും എംബാപ്പെ പെനാല്‍റ്റിയിലൂടെ നേടി.

ഷൂട്ടൗട്ടില്‍ ഫ്രഞ്ച് ദുരന്തം

ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് എടുക്കാനെത്തിയത് ഇരു ടീമിലേയും ഏറ്റവും മികച്ച താരങ്ങള്‍. ആദ്യ കിക്കുകള്‍ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും വലയിലെത്തിച്ചതോടെ 1-1. ഫ്രാന്‍സിനായുള്ള കിംഗ്സ്ലി കോമാന്റെ രണ്ടാം കിക്ക് എമി മാര്‍ട്ടിനസ് തടുത്തിട്ടു. പിന്നാലെ പൗലോ ഡിബാല വലകുലുക്കിയതോടെ അര്‍ജന്റീനയ്ക്ക് 2-1ന്റെ ലീഡായി. പിന്നാലെ ചൗമെനിയുടെ ഷോട്ട് പുറത്തേക്കുപോയി. അതേസമയം പരേഡെസ് ലക്ഷ്യംകണ്ടു. ഫ്രാന്‍സിന്റെ നാലാം കിക്ക് കോലോ മൗനി വലയിലെത്തിച്ചെങ്കിലും ഗോണ്‍സാലോ മൊണ്ടൈലിന്റെ ഷോട്ട് അര്‍ജന്റീനയ്ക്ക് 4-2ന് ലോകകപ്പ് കിരീടം സമ്മാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *