കോഴിക്കോട്: പ്രമുഖ നിരൂപകന് ആഷാമേനോന്റെ എഴുത്തിന്റെ അമ്പതാണ്ട് വാര്‍ഷികവും ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സിന്റെ 20ാം വാര്‍ഷികവും 19ന് തിങ്കള്‍ ചാവറ ഹാളില്‍ രാവിലെ 10 മണിക്ക് എം. മുകുന്ദന് ഉദ്ഘാടനം ചെയ്യും. ഫാദര്‍ ജോണ്‍ മണ്ണാറത്തറ അധ്യക്ഷത വഹിക്കും. ആഷാമേനോനും ആര്.വി രാജീവനും ചേര്‍ന്നെഴുതിയ ‘ജതിംഗ: പക്ഷികള്‍ മരണത്തിലേക്ക് കൂപ്പു കുത്തുന്നിടം’ എന്ന പുസ്തകത്തിന്റെ പ്രകാശനം എം. മുകുന്ദന്, കെ.എം സന്തോഷിന് നല്കി പ്രകാശനം ചെയ്യും. ഫാ. ബോബി ജോസ് കട്ടിക്കാട്, സജയ്.കെ.വി, ഡോ. ശിവപ്രസാദ്, ജി. ലക്ഷ്മി നിവേദിത, വിജി തമ്പി, ആഷാമേനോന്, എന്‍.പി ഹാഫിസ് മുഹമ്മദ്, ആര്.വി രാജീവന് എന്നിവര്‍ സംസാരിക്കും. മണിശങ്കര്‍ സ്വാഗതവും കെ.എഫ് ജോര്‍ജ് നന്ദി പറയും. സമാപന സമ്മേളനം യു.കെ കുമാരന് ഉദ്ഘാടനം ചെയ്യും. മേയര്‍ ബീന ഫിലിപ് അധ്യക്ഷത വഹിക്കും. സുഭാഷ് ചന്ദ്രന് മുഖ്യാതിഥിയാകും. കല്‍പ്പറ്റ നാരായണന് മുഖ്യപ്രഭാഷണം നടത്തും. ഡോ. കെ. ശ്രീകുമാര്‍, വി. ഗീത, ഉദയന്മാസ്റ്റര്, പ്രവീണ്ഡ.കെ പ്രഭാകര്‍ സംസാരിക്കും. ആഷാമേനോന് പ്രതിസ്പന്ദം നടത്തും. സി.പി സുരേന്ദ്രന് സ്വാഗതവും ഫാ. സുനില്‍ ജോസ് നന്ദിയും പറയും.