51ാമത് വിജയ് ദിവസ് ആഘോഷിച്ചു

51ാമത് വിജയ് ദിവസ് ആഘോഷിച്ചു

കോഴിക്കോട്: വോയ്‌സ് ഓഫ് എക്‌സ് സര്‍വീസ്‌മെനിന്റെ നേതൃത്വത്തില്‍ 51ാമത് വിജയ് ദിവസ് ആഘോഷിച്ചു. 1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയതിന്റെ സ്മരണയിലാണ് വിജയ് ദിവസ് ആചരിക്കുന്നത്. വെസ്റ്റ് ഹില്ലിലെ യുദ്ധ സ്മാരകത്തില്‍ ദേശീയ പതാക ഉയര്‍ത്തി. വോയ്‌സ് ഓഫ് എകസ് സര്‍വീസിനു വേണ്ടിയും , 122 (1) TA Bn നുവേണ്ടിയും പുഷ്പചക്രം സമര്‍പ്പിച്ചു. വൈകീട്ടു നടന്ന ചടങ്ങില്‍ 1971ലെ യുദ്ധത്തില്‍ പങ്കെടുത്ത പുഷ്പാകരന്‍ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിസന്റ് എ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരീഷ്.പി സ്വാഗതം പറഞ്ഞു. നായബ് സുബേദാര്‍ ഷൈജു , നായബ് സുബേദാര്‍ സബാറ്റിയന്‍ , ടി.വി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. എം.അരവിന്ദാക്ഷന്‍ നായര്‍ നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *