കോഴിക്കോട്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് കോഴ്സിന്റെ പന്ത്രണ്ടാമത് ഓണ്‍ലൈന്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രണ്ട് സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്സ് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ളതാണ്. കോണ്ടാക്ട് ക്ലാസുകളും പ്രാക്ടിക്കല്‍ ക്ലാസുകളും ഉള്‍പ്പെടുന്ന ഈ കോഴ്സ് കരിയര്‍ ഗൈഡന്‍സിലും കൗണ്സിലിംഗിലും വൈദഗ്ധ്യം നല്‍കും. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനത്തിന് താല്പര്യമുള്ളവര്ക്ക് 2022 ഡിസംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനായി www.cigi.org/lms സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക +918086664006 (കോഴ്സ് കോഡിനേറ്റര്‍)/ +918086664004.