പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം-വ്യക്ഷതൈ നട്ടു

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി. ജെ പി. നോർത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊണ്ടയാട് ബൈപ്പാസിൽ നടന്ന വൃക്ഷത്തൈ നടൽ ന്യൂനപക്ഷ മോർച്ച ജില്ല വൈസ് പ്രസിഡണ്ട് ഷെയ്ക് ഷാഹിദ് ഉദ്ഘാടനം ചെയ്യ്തു. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അധ്യക്ഷത വഹിച്ചു. മഹിള മോർച്ച ജില്ല വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രൻ ,ബി.ജെപി ജില്ല കമ്മിറ്റി അംഗം രജീഷ് ,മണ്ഡലം ജനറൽ സെക്രട്ടറി പി.രജിത് കുമാർ ,സെക്രട്ടറി ഇ.ബിജു, മോനിത ശ്രീജിത് ,ദിനേശൻ ,ബോബിഅമ്പലക്കണ്ടി ,കോട്ടുളി, കെ.ബിനു, പുഷ്പൻ ,പ്രേഗ്രംകോർഡിനേറ്റർ ശ്രീജ സംബന്ധിച്ചു.

വൃക്ഷത്തൈ നടൽ ന്യൂനപക്ഷ മോർച്ച ജില്ല വൈസ് പ്രസിഡണ്ട് ഷെയ്ക് ഷാഹിദ് ഉദ്ഘാടനം ചെയ്യുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *