ടിടി ദേവസ്സി ബ്രാന്‍ഡ് എക്‌സ്‌ക്ലൂസീവ് ജ്വല്ലറി കൊച്ചിയില്‍

ടിടി ദേവസ്സി ബ്രാന്‍ഡ് എക്‌സ്‌ക്ലൂസീവ് ജ്വല്ലറി കൊച്ചിയില്‍

കൊച്ചി: സ്വര്‍ണ്ണ-വജ്ര വിപണിയിലെ മുന്‍നിര ബ്രാന്‍ഡായ ടിടി ദേവസ്സി ജ്വല്ലറി ‘ഒരു ഡിസൈനില്‍ ഒരാഭരണം’ (ZORA Collection) മാത്രമുള്ള സവിശേഷമായ ജൂവലറി ഷോപ്പ് ആരംഭിച്ചു. എം.ജി റോഡിലെ അവന്യൂ റീജന്റിലാണ് തുടസ്റ്റോര്‍ തുടങ്ങിയത്. ഒരോ ആഭരണവും ഒരു ഡിസൈനില്‍ മാത്രമായി വില്‍പ്പനക്ക് ലഭ്യമാകുന്ന എക്‌സ്‌ക്ലൂസീവ് ഡിസൈനര്‍ ജ്വല്ലറി കേരളത്തിലെ ആഭരണ വിപണിയില്‍ പുതിയ തുടക്കമാണ്. ഒരു ഡിസൈനില്‍ ലഭ്യമായ ആഭരണം പിന്നീട് ഒരിക്കലും വില്‍പ്പനയിലുണ്ടാവില്ല.

ആഭരണ ഡിസൈന്‍-വിപണന മേഖലയില്‍ 82 വര്‍ഷത്തെ പരിചയമുള്ള ടിടി ദേവസ്സി ജ്വല്ലറിയുടെ നാലാം തലമുറ ബിസിനസിന്റെ ചുമതലകളിലേക്ക് വരുന്നതിന്റെ ഭാഗം കൂടിയാണ് കൊച്ചിയിലെ പുതിയ സ്റ്റോര്‍. ടിടി ദേവസ്സി ഗ്രൂപ്പിന്റെ ചെയര്‍മാനായ ടിടി ജോസിന്റെ പൗത്രിയും പ്രൊഫഷണല്‍ ആര്‍ക്കിടെക്ടും, ജ്വല്ലറി ഡിസൈനറുമായ മിന്ന എലിസബത്താവും കൊച്ചിയിലെ ZORA സ്റ്റോറിന്റെ മേധാവി. ചെയര്‍മാന്‍ ജോസിന്റെ പൗത്രനായ അഡോണ്‍ തരകന്‍ ആവും സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ് മേധാവി.

ഏറ്റവും പരിശുദ്ധമായ സ്വര്‍ണ്ണം, വജ്രം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ മാത്രം വില്‍ക്കുന്നതിന്റെ പേരില്‍ ഇന്ത്യന്‍ റീടെയില്‍ മേഖലയിലാകെ ഖ്യാതി നേടിയ സ്ഥാപനമാണ് 1941-ല്‍ തൃശ്ശൂരില്‍ തരകന്‍ താരു ദേവസ്സി സ്ഥാപിച്ച ടിടി ദേവസ്സി ജൂവലറി. കേരളത്തിലാകെ ആറ് സ്ഥാപനങ്ങളാണ് ഇപ്പോള്‍ ടിടി ദേവസ്സി ജൂവലറിയുടെ വകയായി നിലവിലുള്ളത്. കഴിഞ്ഞ എട്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഗുണമേന്മയുടെയും സത്യസന്ധതയുടെയും ട്രേഡ്മാര്‍ക്കായി മാറിയ ടിടിയില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ഉപഭോക്താക്കളുടെ അടിത്തറ അനുദിനം വളരുകയാണ്.

വില്‍ക്കുന്ന ഉല്‍പ്പങ്ങളുടെ ഗുണനിലവാരമാണ് തങ്ങളുടെ USP’, ടിടി ദേവസ്സി ജൂവലറിയുടെ മാനേജിംഗ് ഡയറക്ടറായ അനില്‍ ജോസ് പറഞ്ഞു. ‘വില്‍ക്കുന്ന എല്ലാറ്റിന്റെയും പരിശുദ്ധി തങ്ങള്‍ ഉറപ്പാക്കും. അതിവേഗം വളരുന്ന കൊച്ചി പോലുള്ള ഒരു നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണ്. ഗുണനിലവാരത്തെ പറ്റി മികച്ച ധാരണയുള്ള ഇവിടുത്തെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയില്‍ മികച്ച ഡിസൈനര്‍ ആഭരണങ്ങള്‍ ലഭ്യമാക്കുതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്’, അദ്ദേഹം പറഞ്ഞു.

‘തങ്ങളുടെ കൊച്ചി സ്റ്റോറില്‍ ZORA കളക്ഷന്റെ എക്‌സ്‌ക്ലൂസീവ് ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് ലഭ്യമാവുക. ലോക നിലവാരത്തിലുള്ള ഡിൈസനുകളെ അടിസ്ഥാനമാക്കി തങ്ങളുടെ മാസ്റ്റര്‍ സ്വര്‍ണ്ണപ്പണിക്കാര്‍ രൂപകല്‍പ്പന ചെയ്ത ആഭരണങ്ങള്‍’ അനില്‍ പറഞ്ഞു. ‘നിങ്ങള്‍ എത്രയെണ്ണം വാങ്ങിയാലും ഒറ്റ ഡിസൈനില്‍ ഒരാഭാരണം മാത്രമാവും ലഭ്യമാവുക. അതു പോലൊരെണ്ണം രണ്ടാമത് വില്‍പ്പനക്കുണ്ടാവില്ല. ഇത് തങ്ങളുടെ സിഗ്നേച്ചര്‍ കളക്ഷനാണ്. മിഡില്‍ ഈസ്റ്റിലെയും, സൗത്ത് ഈസ്റ്റ് ഏഷ്യയിലെയും വിപണികളില്‍
വില മതിക്കാനാവാത്ത ശേഖരമായി അവ കണക്കാക്കപ്പെടുന്നു, അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *