കൊടമന വേണു സ്മാരക അഖില കേരള പ്രൊഫഷണല്‍ നാടക മത്സരം 19 മുതല്‍ 25 വരെ

കൊടമന വേണു സ്മാരക അഖില കേരള പ്രൊഫഷണല്‍ നാടക മത്സരം 19 മുതല്‍ 25 വരെ

കോഴിക്കോട്: വേദിക കലാക്ഷേത്രം സംഘടിപ്പിക്കുന്ന കൊടമന വേണു സ്മാരക അഖില കേരള പ്രൊഫഷണല്‍ നാടക മത്സരം 19 മുതല്‍ 25 വരെ പൂളാടിക്കുന്ന് കാരന്നൂര്‍ എല്‍.പി സ്‌കൂളിന് സമീപമുള്ള ഗ്രൗണ്ടില്‍ ( പുത്തലത്ത് രാഘവന്‍ നഗര്‍) നടക്കും. രാത്രി ഏഴ് മണി മുതലാണ് നാടകം അരങ്ങേറുക. 19ന് കോഴിക്കോട് സൃഷ്ടി കമ്യൂണിക്കേഷന്‍സിന്റെ റാന്തല്‍, 20ന് വടകര വരദയുടെ മക്കള്‍ക്ക്, 21ന് തൃശൂര്‍ സുഭദ്രയുടെ ആട്ടം, 22ന് കൊല്ലം അനശ്വരയുടെ അമ്മ മനസ്, 23ന് കായംകുളം ദേവാ കമ്യൂണിക്കേഷന്‍സിന്റെ ആറ് വിരലുള്ള കുട്ടി, 24ന് കൊച്ചിന്‍ ചന്ദ്രകാന്തയുടെ നത്ത് മാത്തന്‍ ഒന്നാം സാക്ഷി, 25ന് മെഗാ ഷോയും അവാര്‍ഡ് നിശയും നടക്കും. പ്രവേശനം പാസ് മുഖേനയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *