കോഴിക്കോട്: പ്രശസ്ത ഹൃദ്‌രോഗ വിദഗ്ധന്‍ ഡോ.കെ. കുഞ്ഞാലി നേതൃത്വം നല്‍കുന്ന കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയും റോട്ടറി ക്ലബ് കാലിക്കറ്റും മലബാര്‍ ഹോസ്പിറ്ററ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓപ്പണിങ് ഹാര്‍ട്ട് പ്രോഗ്രാം ‘സംഗമം’ നാളെ രാവിലെ 10.30ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള പരിപാടി ഉദ്ഘാടനം ചെയ്യും. കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. കുഞ്ഞാലി അധ്യക്ഷത വഹിക്കും. റോട്ടറി ക്ലബ് പ്രസിഡന്റ് വിജയ് പി. നേഗന്ദി, മലബാര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയരക്ടര്‍ ഡോ. മിലിമോനി, ഡോ. പി.കെ അശോകന്‍, അഡീഷണല്‍ ഡി.എം.ഒ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് ആശംസകള്‍ നേരും. ജനറല്‍ സെക്രട്ടറി ആര്‍. ജയന്ത്കുമാര്‍ സ്വാഗതവും സെക്രട്ടറി എം.പി ഇമ്പിച്ചമ്മത് നന്ദിയും പറയും. ഭക്ഷണ ക്രമീകരണത്തിലൂടേയും കൃത്യമായ വ്യായാമത്തിലൂടേയും മരുന്നിലൂടേയും ഹൃദ്രോഗങ്ങള്‍ മറികടക്കാന്‍ സാധിക്കുമെന്നും പതിറ്റാണ്ടുകളായി ഈ രീതിയില്‍ ജീവിക്കുന്നരുടെ സംഗമമാണ് നടക്കുന്നതെന്ന് ഡോ. കെ. കുഞ്ഞാലി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. മിലിമോനി, ആര്‍.ജയന്ത് കുമാര്‍, എം.പി ഇമ്പിച്ചമ്മത്, പി.കെ അബ്ദുലത്തീഫ് എന്നിവരും സംബന്ധിച്ചു.