മാഹി: നിര്‍ദിഷ്ട തലശ്ശേരി-മാഹി ബൈപ്പാസ് റോഡില്‍ പള്ളൂരില്‍ ടിപ്പര്‍ലേറി നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്. ലോറി ഡ്രൈവര്‍ കോതമംഗലം സ്വദേശി വിജിനെ (45) സാരമായി പരുക്കേറ്റ നിലയില്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടേതാണ് ലോറി. ലോഡിറക്കി തിരിച്ചു പോകുന്നതിനിടെയാണ് അപകടം. ലോഡിറക്കിയതിനു ശേഷം കാബിന്‍ ഉയര്‍ത്താന്‍ മറന്നതാണ് അപകട കാരണം. ചാലക്കര മേല്‍പ്പാലത്തില്‍ ലോറിയുടെ കാബിന്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിജിന്‍ കഴിഞ്ഞ 13 വര്‍ഷമായി ഇ.കെ.കെ കമ്പനി ജീവനക്കാരനാണ്.