ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമം; കൊരട്ടിയില്‍ രണ്ട് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം

ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമം; കൊരട്ടിയില്‍ രണ്ട് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ഓടിക്കൊരിരുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാനുള്ള ശ്രമത്തിനിടെ വീണ് രണ്ട് കൗമാരക്കാര്‍ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ട്രെയിനിന് കൊരട്ടിയില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല. ഇവിടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഒരാള്‍ ട്രെയിനിന് അടിയില്‍പ്പെടുകയും മറ്റയാള്‍ പ്ലാറ്റ്‌ഫോമില്‍ തലയടിച്ച് വീഴുകയുമായിരുന്നു. ഇരുവരുടെയും മൃതദേങ്ങള്‍ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

 

Share

Leave a Reply

Your email address will not be published. Required fields are marked *