കോഴിക്കോട്: സാമ്പത്തിക പ്രയാസം നേരിടുന്ന അംഗപരിമിതര്‍ക്ക് നല്‍കുന്നതിനായി റോട്ടറി ക്ലബ്ബ് സൈബര്‍ സിറ്റിയുടെ നേതൃത്വത്തില്‍ വീല്‍ ചെയര്‍ കൈമാറി. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. റോട്ടറി ക്ലബുകളുടെ പ്രവര്‍ത്തനം നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. റോട്ടറി ക്ലബ് എന്നാല്‍ കരുതലിന്റെ അടയാളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റോട്ടറി സൈബര്‍ സിറ്റി പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ ഇടത്തില്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ഇന്റര്‍നാഷണല്‍ 3204ന്റെ പദ്ധതിയായ വീല്‍ചെയര്‍ വിതരണം പാലിയേറ്റീവ് കെയര്‍ അസോസിയേഷന്‍ റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയ ഇരുപതോളം സന്നദ്ധ സംഘടനകള്‍ക്കാണ് കൈമാറിയത്. അഡ്വ. കെ. രാധാകൃഷ്ണന്‍ റോട്ടറി അസി.ഗവര്‍ണര്‍ എം.എം ഷാജി , സെക്രട്ടറി മുഹമ്മദ് യാസിര്‍ എന്നിവര്‍ സംസാരിച്ചു. സന്നാഫ് പാലക്കണ്ടി സ്വാഗതവും സി.എസ് സവീഷ് നന്ദിയും പറഞ്ഞു.