ബ്രണ്ണന്‍ കോളേജില്‍ പൂര്‍വ്വ ഗുരുക്കന്മാര്‍ വീണ്ടും ഒത്തുകൂടി

ബ്രണ്ണന്‍ കോളേജില്‍ പൂര്‍വ്വ ഗുരുക്കന്മാര്‍ വീണ്ടും ഒത്തുകൂടി

തലശ്ശേരി: തലമുറകള്‍ക്ക് അറിവിന്റെ പ്രകാശം പകര്‍ന്നേകിയ പൂര്‍വ്വ ഗുരുക്കന്മാര്‍ ബ്രണ്ണന്‍ കോളേജില്‍ വീണ്ടും ഒത്തുച്ചേര്‍ന്നു. ഗവ. ബ്രണ്ണന്‍ കോളേജ് റിട്ട. ടീച്ചേഴ്‌സ് ഫോറത്തിന്റെ അറുപതോളം അംഗങ്ങളാണ് സംഘടനയുടെ ഒമ്പതാം വാര്‍ഷിക സമ്മേളനത്തിന് എത്തിച്ചേര്‍ന്നത്. ചരിത്രമുറങ്ങുന്ന ധര്‍മ്മടത്തെ ചേരമാന്‍ കോട്ടയുടെ പരിസരത്ത് പരന്നുകിടക്കുന്ന ക്യാമ്പസില്‍ മണിക്കൂറുകള്‍ ചെലവഴിച്ച് അവര്‍ ഗതകാല സ്മരണകള്‍ പങ്കുവെച്ചു. വര്‍ത്തമാനകാലാനുഭവങ്ങള്‍ പരസ്പരം കൈമാറി. കോളേജ് ശതോത്തര രജതജൂബിലി ഹാളില്‍ ചേര്‍ന്ന സംഗമത്തില്‍ കഴിഞ്ഞ വര്‍ഷം വേര്‍പിരിഞ്ഞ അധ്യാപകരെ അനുസ്മരിച്ചു കൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത്. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.വിനോദ് നാവത്ത് ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു. 80 വയസ്സു കഴിഞ്ഞ അംഗങ്ങളായ ഡോ. പി. ബാലകൃഷ്ണന്‍, ഡോ. ഒ.സൂര്യനാരായണന്‍, പ്രൊ. പി. കരുണാകരന്‍ എന്നിവരെ ആദരിച്ചു. ഫോറം സെക്രട്ടറി മേജര്‍ പി. ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പ്രൊഫ. വി.രവീന്ദ്രന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. അംഗങ്ങളായ പ്രൊഫ. വിജയന്‍ മല്ലേരി, പ്രൊഫ. കെ.പി സദാനന്ദന്‍, പ്രൊഫ. വി.കെ ഗിരീന്ദ്രന്‍, പ്രൊഫ. എം അശോകന്‍, പ്രൊഫ. എം.സുരേന്ദ്ര ബാബു, പ്രൊഫ. വി.സി ചന്ദ്രന്‍, പ്രൊഫ. സരസ്വതി മാഞ്ഞേരി, ഡോ. ഉസ്മാന്‍ തരുവായി, ഡോ. കെ.ജി കമലാദേവി, ഡോ. ബി. പാര്‍വ്വതി, പ്രൊഫ. പി.എന്‍ വിജയകുമാരി, പ്രൊഫ. എന്‍.കെ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. മേജര്‍ പി. ഗോവിന്ദന്‍ സ്വാഗതവും പ്രൊഫ. പി രമ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *