റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ നിര്‍ത്താനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധ ധര്‍ണ നടത്തി

റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ നിര്‍ത്താനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധ ധര്‍ണ നടത്തി

മഹി: മാഹി റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ നിര്‍ത്താനുള്ള റെയില്‍വേയുടെ തീരുമാനത്തിനെതിരെ മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും അഴിയൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാഹി റെയില്‍വേ സ്റ്റേഷന് മുന്‍വശത്ത് നടന്ന ധര്‍ണ മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ചെയര്‍മാനും പുതുച്ചേരി ട്രെഡേഴ്‌സ് ആന്‍ഡ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.കെ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. അഴിയൂര്‍ യൂണിറ്റ് പ്രസിഡന്റ് എം.ടി അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഷാജു കാനത്തില്‍ സ്വാഗതം പറഞ്ഞു. രഗീഷ് കെ.സി, പായറ്റ അരവിന്ദന്‍, കെ.പി അനൂപ് കുമാര്‍, ഷാജി പിണക്കാട്ട്, അഹമ്മദ് സമീര്‍, ദിനേഷ് പൂവച്ചേരി, മഹമ്മൂദ് അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു. ഉണ്ണി.കെ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *