കോഴിക്കോട്: കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ 46ാം വാര്‍ഷിക സമ്മേളനം 2022 ഡിസംബര്‍ 16, 17, 18 തിയതികളില്‍ തമിഴ്‌നാട്ടിലെ രാമനാഥപുരം ഹാജാ മഹളില്‍ വിവിധ പരിപാടികളോടെ നടത്തും. 1976 മുതല്‍ ഒരു സാമൂഹ്യ സാംസ്‌കാരിക സംഘടനയായി ദേശീയതലത്തില്‍ കാമരാജിന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് കെ.എഫ്.ഐ. 16ാം തിയതി കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ പ്രസിഡന്റ് ഡോ.എ. നീലലോഹിതദാസ് പതാക ഉയര്‍ത്തുന്നതോടെ മൂന്ന് ദിവസം നിണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വൈകുന്നേരം നിലവിലുള്ള സെന്‍ട്രല്‍ കൗണ്‍സിലിന്റെയും സെന്‍ട്രല്‍ കമ്മിറ്റിയുടെയും യോഗം നടക്കുന്നതാണ്. തുടര്‍ന്ന് കേരള സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുന്നതാണ്.
17ാം തിയതി രാവിലെ 10 മണിക്ക് കേരള സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡോ. എ.നീലലോഹിതദാസ് ആധ്യക്ഷം വഹിക്കും. നവാസ് കാനി എം.പി, ഖാദര്‍ ഭാഷാ എം.എല്‍.എ, രാമനാഥപുരം മുനിസിപ്പല്‍ ചെയര്‍മാന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കിഴേക്കര, രാമനാഥപുരം ജില്ലാ കലക്ടര്‍, കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ കേരള സംസ്ഥാന പ്രസിഡന്റും ലോക കേരള സഭാംഗവുമായ പി.കെ കബീര്‍ സലാല, രാമനാഥപുരം ജില്ലാ പോലിസ് സൂപ്രണ്ടന്റ്, ധീരേന്ദ്ര പ്രതാപ് , ഘല്‍ദര്‍ കാന്ത് മിശ്ര, അഡ്വ.എസ്.രാജശേഖരന്‍ എന്നിവര്‍ ആശംസ പ്രസംഗംനടത്തുന്നതാണ്.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ‘ കാമരാജും അധികാര വികേന്ദ്രികരണവും ‘ എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. ബാല ജനാധിപതിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച സമ്മേളനം നടത്തുന്നതാണ്. വൈകുന്നേരം നടക്കുന്ന അനുസ്മരണ സമ്മേളനം കേരള സംസ്ഥാന വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി നിര്‍വഹിക്കും. പി.ജി.ആര്‍ സിന്ധ്യ, എന്‍.കെ അശോക്കുമാര്‍ , അഡ്വ. മംഗള ജവഹര്‍ലാല്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്.
18ാം തിയതി രാവിലെ 10 മണിക്ക് ‘കാമരാജും മതനിരപേക്ഷതയും ‘ എന്ന വിഷയത്തില്‍ ഡോ.എന്‍. സേതുരാമന്റെ അധ്യക്ഷതയില്‍ ചര്‍ച്ച സമ്മേളനം നടത്തുന്നതാണ്. അഡ്വ.ബി.എസ്.എസ് ജഗന്‍, ഡോ. കരുണാനിധി, അഡ്വ. ആര്‍.ഗാന്ധി, ആര്‍. പനീര്‍ സെല്‍വം വട്ടിയൂര്‍ക്കാവ് വര്‍ഗീസ്, എ. ശ്രീധരന്‍, സിസിലി പുരം ബൈജു, എസ്. കാര്‍ത്തിക് തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
അന്നേ ദിവസം 11.30ന് ‘കാമരാജിന്റെ പ്രസക്തി ഇന്ന് ‘ എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച സമ്മേളനം ഉണ്ടായിരിക്കുന്നതാണ്. അഡ്വ. വേങ്കൈ ചന്ദ്രശേഖര്‍, ഹിമ്മദ് എ. ഹുസൈന്‍, എല്‍. നോയല്‍ രാജ്, അശ്വതി നായര്‍, കെ. ശിങ്കാരം തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നു. ഉച്ച കഴിഞ്ഞ് 2.30ന് പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും തെരഞ്ഞെടുപ്പും നടക്കുന്നതാണ്. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം തമിഴ്‌നാട് സംസ്ഥാന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി രാജാ കണ്ണപ്പന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്.