ലോക ആയുര്‍വേദ കോണ്‍ഗ്രസ്; കെ.എം.സി.ടിയുടെ സാന്നിധ്യം ശ്രദ്ധേയം

ലോക ആയുര്‍വേദ കോണ്‍ഗ്രസ്; കെ.എം.സി.ടിയുടെ സാന്നിധ്യം ശ്രദ്ധേയം

കോഴിക്കോട്: ഗോവ പന്‍ജിമില്‍ സംഘടിപ്പിച്ച ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആയുര്‍വേദ സംഘം നടത്തിയ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റത്തെക്കുറിച്ചുള്ള ശില്‍പ്പശാല ശ്രദ്ധേയമായി. കെ.എം.സി.ടി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഐ.ഇ.ഡി.സി യൂണിറ്റിലെയും വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനിലെയും ഒരു സംഘം ഡോക്ടര്‍മാരായിരുന്നു ഏകോപനം. സി.സി.ആര്‍.എ.എസ് ഡയറക്ടര്‍ ജനറല്‍ ഡോ. രവിനാരായണ ആചാര്യ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
എ.ഡി.ഐ ശങ്കര ടി.ബി.ഐയിലെ പ്രശസ്ത സ്റ്റാര്‍ട്ടപ്പ് കോച്ചും മെന്ററുമായ അജയ് ബേസില്‍ വര്‍ഗീസ് നടത്തിയ ബോധവല്‍ക്കരണ ക്ലാസ്, കെ.ഐ.ഐ.സി ഫെസിലിറ്റേറ്റര്‍ എബിന്‍ എലവത്തിങ്കലിന്റെയും യുവസംരംഭക ശിവ രാഘവിയുടെയും കണ്‍ട്രി ഹെഡ് ആന്‍ഡ് ഗ്ലോബല്‍ കമ്മ്യൂണിറ്റി ഹെഡ് ഫൗണ്ടേഴ്‌സ് ലിയര്‍ സേഷന്‍സ് നടന്നു.

ആയുര്‍വേദത്തില്‍ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന്റെ ആവശ്യകതയും വ്യാപ്തിയും വെല്ലുവിളികളും എന്ന വിഷയം പാനല്‍ ചര്‍ച്ചയിലൂടെ സമാപിച്ചു. ക്ലിന്‍ഫൗണ്ട് ക്ലിനിക്കല്‍ റിസര്‍ച്ച് സ്ഥാപക ഡയറക്ടറും സി.ഇ.ഒയുമായ ഡോ.ശ്രീജിത്ത് ശ്രീകുമാര്‍, ഡബ്ല്യു.എച്ച്.ഒ, ജനീവ ടെക്‌നിക്കല്‍ ഓഫിസര്‍ ഡോ. ഗീതാകൃഷ്ണന്‍, ധാത്രി സി.ഇ.ഒ ഡോ. സജികുമാര്‍, അഷ്ടാംഗ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നാരായണ്‍ നമ്പി, സംരംഭകന്‍ ഡോ. നിമിന്‍ ശ്രീധര്‍, എബിന്‍ എഫ്രേം എലവത്തിങ്കല്‍ എന്നിവരടങ്ങിയ പാനലിസ്റ്റുകളാണ് സെഷന്‍ മോഡറേറ്റ് ചെയ്തത്. കെ.എം.സി.ടി ആയുര്‍വേദ മെഡിക്കല്‍ കോളേജിനെ പ്രതിനിധീകരിച്ച് ഡോ. കെ.കെ ദീപ , ഡോ. വി. നിധിന്‍ ചേര്‍ന്ന് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.
ഡോ. ആദര്‍ശ് ഇ.കെ, ഡോ..ശരത് കെ.ബാബു, ഡോ.സുബിന്‍, ഡോ.സുരേഷ്, ഡോ. രതീഷ്, ഡോ. വിപിന്‍ പി.സി, ഡോ. ബേസില്‍, ഹൗസ് സര്‍ജന്‍മാരായ ഡോ. സച്ചിന്‍ എ.എം, ഡോ. ശ്രീലക്ഷ്മി ശങ്കരന്‍കുട്ടി, വിദ്യാര്‍ത്ഥി പ്രതിനിധികളായി. വര്‍ണദാസ്, അമീന ഷിബില്ല, അബുന്‍ വി.എസ് എന്നിവരും സന്നിഹിതരായി. ശില്‍പ്പശാല കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവകാശപ്പെട്ട് നിരവധി വ്യവസായ വിദഗ്ധര്‍ അഭിനന്ദിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *