സലീം അഹമ്മദിനെ അനുമോദിച്ചു

കോഴിക്കോട് :തെക്കിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സലീം അഹമ്മദിനെ അനുമോദിച്ചു. എൻ.എസ്.യു.ഐ. സംസ്ഥാന പ്രസിഡൻറ്, എൻ.എസ്.യു.ഐ. അഖിലേന്ത്യ പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി , നെഹറു യുവ കേന്ദ്രയുടെ ഡയറക്ടർ ജനറൽ, കർണാടക ഗവൺമെന്റ് ചീഫ് വിപ്പ്, എ.ഐ.സി.സി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിലവിൽ കർണാടക കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റാണ്. തെക്കിൽ ഫൗണ്ടേഷൻ ചെയർമാൻ ടി.എം ഷാഹിദ് തെക്കിൽ അധ്യക്ഷത വഹിച്ചു. ടി.എം ഷാസ്, അഷറഫ് ഗുണ്ടി, ടി.എം ഷൈൻ, ടി.എം ജാവിദ് ചടങ്ങിന് നേതൃത്വം നൽകി.

തെക്കിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സലീം അഹമ്മദിനെ ആദരിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *