പി.കെ.കബീർ സലാലക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: ജനതാദൾ (എസ് ) സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനായ ലോക കേരളസഭ അംഗവും കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറുമായ പി.കെ.കബീർ സലാലക്ക് കൊയിലാണ്ടിയിലെ സ്നേഹതീരം സാംസ്‌കാരിക വേദി സ്വീകരണം നൽകി.സംഘടനാ ചെയർമാൻ രാഗം മുഹമ്മദ് അലി അധ്യക്ഷം വഹിച്ചു.കേരള സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അംഗം ഹാരിസ് ബാഫഖി തങ്ങൾ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.വിവിധ സംഘടനാ പ്രതിനിധികൾ ഹാരാർപ്പണം നടത്തി. യു.കെ.അസീസ്, ടി.പി.ബഷീർ, ഹുസൈൻ തങ്ങൾ, വി .സി .സഫീർ, ബാബു പാഞ്ഞാട്ട്, കെ.പി. അമീർ അലി, വി.കെ.രവി, സി .പി.ഇസ്മായിൽ, യു.സക്കീർ അലി ,എ.എം.ഹംസ സംസാരിച്ചു.

കൊയിലാണ്ടി സ്‌നേഹതീരം സാംസ്‌കാരികവേദി നൽകിയ സ്വീകരണത്തിൽ വച്ച് പി.കെ കബീർ സലാലയെ ആദരിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *