അഴിയൂരിൽ ഹരിത ചട്ടം പാലിക്കാൻ വാടക സ്റ്റോർ ആരംഭിച്ചു

അഴിയൂരിൽ ഹരിത ചട്ടം പാലിക്കാൻ വാടക സ്റ്റോർ ആരംഭിച്ചു

അഴിയൂർ: പൊതു സ്വകാര്യ പരിപാടികളിൽ ഹരിതചട്ടം പാലിക്കുന്നതിന് പ്രകൃതിക്ക് ഇണങ്ങുന്ന വാടകസാധനങ്ങളുമായി അഴിയൂർ മനയിൽ മുക്കിൽ സെസ്റ്റ വാടക സ്റ്റോർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.
പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കി ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് സാധനങ്ങൾക്ക് പകരം പുതിയതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ വാടക സാധനങ്ങളുടെ ശേഖരം ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. ജൈവമാലിന്യ സംസ്‌കരിക്കുവാനും അജൈവ മാലിന്യം ശേഖരിക്കുവാനും പ്രത്യേക സംവിധാനം ഒരുക്കും്. കല്യാണങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും ശേഷം വലിയ രീതിയിൽ പ്ലാസ്റ്റിക് അടക്കം മാലിന്യങ്ങൾ ഭൂമിയിൽ കുഴിച്ചിടുന്നത് ഒഴിവാക്കാനാണ് പുതിയ വാടക സ്റ്റോർ ഹരിതചട്ടം പാലിക്കുന്നതിനായി ഒരുക്കുന്നത്.
നിരവധി വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന നീലിമ വാടക സ്റ്റോറിന്റെ പുതിയ സംരംഭമാണ് സെസ്റ്റ വാടക സ്റ്റോർ. വാർഡ് മെമ്പർ ഫിറോസ് കാളാണ്ടി അധ്യക്ഷത വഹിച്ചു .പോണ്ടിച്ചേരി വഖഫ് ബോർഡ് മെമ്പർ അഡ്വക്കേറ്റ് വി പി റഹ്മാൻ ,വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം പുഴക്കൽ പറമ്പത്ത് ,ടി ഷാഹുൽഹമീദ്, പ്രഭുദാസ്, അനിൽകുമാർ പുതിയൊട്ടിൽ, കോവുകൽ വിജയൻ, പ്രവീൺ മനിശ്ശേരി എന്നിവർ സംസാരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *