കോഴിക്കോട്: ഭരണകൂടത്തെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ ചെയ്തികളാണ് മനുഷ്യാവകാശ ധ്വംസനത്തിന് കാരണമാകുന്നതെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മനുഷ്യവകാശ ദിനാചരണവും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഒരു ഉദ്യോഗാര്‍ഥിയുടെ ജോലി രാത്രി 12 മണിയോടെയാണ് നഷ്ടപ്പെട്ടത്. ഇതിന് കാരണക്കാരയത് ഉദ്യോഗസ്ഥരാണ്, ഇവിടെ ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ നീതി നിഷേധിക്കുന്നു , അത് കൊണ്ട് തന്നെ മനുഷ്യന്റെ അവകാശം നിഷേധിക്കുന്നത് മറ്റാരുമല്ല മനുഷ്യന്‍ തന്നെയെന്ന് എം.പി അഭിപ്രായപ്പെട്ടു.
പോലിസില്‍ സാമൂഹ്യവിരുദ്ധര്‍ കൂടി വരുന്നു , സേനയില്‍ മൃഗതുല്യ സ്വഭാവമുള്ളവര്‍ ഉണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്നു. ഇവിടെയെല്ലാം മനുഷ്യവകാശം നിഷേധിക്കപ്പെടുന്നു. വടക്കേന്ത്യയിലും ഭരണകൂട ഭീകരത കൂടി വരികയാണ്. സുപ്രീകോടതി ജാമ്യം അനുവദിച്ചിട്ടും രോഗിയായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നീതി ലഭിക്കാത്തതും ഭരണകൂട ഭീകരയാണ് വ്യക്തമാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പുറത്ത് കൊണ്ടുവരാന്‍ മനുഷ്യാവകാശ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് എം. പി നിര്‍ദ്ദേശിച്ചു.
വെസ്റ്റ് ഹില്‍ ആര്‍.സി.സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ എച്ച്.ആര്‍.പി.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എന്‍.രാമചന്ദ്രന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ബസ് ഓടി കൊണ്ടിരിക്കെ സ്‌ട്രോക്ക് വന്നിട്ടും 48 യാത്രക്കാരെ മനഃകരുത്ത് കൊണ്ട് രക്ഷപ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ താമരശ്ശേരി സ്വദേശി സി.കെ സുജീഷിനെയും സ്റ്റെന്‍സില്‍ ആര്‍ട്ടില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ പി.പി അപര്‍ണ്ണയെയും ചടങ്ങില്‍ ആദരിച്ചു. സുജീഷ് ആശുപത്രിയിലായതിനാല്‍ മകള്‍ സി.കെ സാനിയ ആദരവ് ഏറ്റുവാങ്ങി. വാര്‍ഡ് കൗണ്‍സിലര്‍ സി.പി സുലൈമാന്‍, യു.വി ദിനേശ് മണി , എച്ച്.ആര്‍.പി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി മുരളീധരന്‍ , ജില്ലാ വൈസ് പ്രസിഡന്റ് ടി.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എച്ച്.ആര്‍.പി.എഫ് ജില്ലാ സെക്രട്ടറി കെ.മനോജ് കുമാര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.