മികവിന് അംഗീകാരം; കക്കാട് ഗവ. എല്‍.പി സ്‌കൂളില്‍ ‘തിളക്കം 2022’ സംഘടിപ്പിച്ചു

മികവിന് അംഗീകാരം; കക്കാട് ഗവ. എല്‍.പി സ്‌കൂളില്‍ ‘തിളക്കം 2022’ സംഘടിപ്പിച്ചു

മുക്കം: വിവിധ മേളകളില്‍ മികവ് പ്രകടിപ്പിച്ച കക്കാട് ഗവ. എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളെ ‘തിളക്കം 2022’ എന്ന പേരില്‍ സ്‌കൂള്‍ പി.ടി.എ ആദരിച്ചു. പരിപാടി മുക്കം എ.ഇ.ഒ ഓംകാരനാഥന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കായികമേളയിലെ റണ്ണേഴ്സായ ടീം അംഗങ്ങള്‍ക്കും, സ്‌കൂള്‍ കലോത്സവം, ശാസ്ത്രമേള തുടങ്ങിയ വിവിധ മേളകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുമുള്ള ഉപഹാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു.

പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തില്‍ ആമിന മുഖ്യാതിഥിയായി. ചന്ദ്രിക പള്ളിക്കൂടം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുന്‍ മെമ്പര്‍ സി.കെ കാസിം സ്‌കൂള്‍ ലീഡര്‍ ആഇശ റഹക്കു നല്‍കി നിര്‍വഹിച്ചു. സ്‌കൂള്‍ എച്ച്.എം ജാനീസ് ജോസഫ്, ടി.പി.സി മുഹമ്മദ് ഹാജി, കെ.പി ഷൗക്കത്ത്, കെ. ലുഖ്മാനുല്‍ ഹഖീം, ജുമൈലത്ത്.ടി, പി സാദിഖലി മാസ്റ്റര്‍, അഷ്റഫ് കെ.സി, ജുനൈസ ടീച്ചര്‍, ജി.ഷംസു മാസ്റ്റര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *