കോഴിക്കോട്: ലഹരിയുടെ അതിതീവ്രവ്യാപനം തടയണമെന്നാവശ്യപ്പെട്ട് എസ്എസ്എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നാദാപുരം, കുറ്റ്യാടി, വടകര, കൊയിലാണ്ടി, പേരാമ്പ്ര, ഉള്ളിയേരി, പൂനൂർ, ഓമശ്ശേരി, നരിക്കുനി, ചെറുവാടി, വെള്ളിപറമ്പ്, കോഴിക്കോട്, ഫറോക്ക് എന്നിവിടങ്ങളിലാണ് മാർച്ച് സംഘടിപ്പിച്ചത്.