വിവാഹമോചനത്തിന് പരസ്പരധാരണയോടെ അപേക്ഷിക്കുന്ന ദമ്പതികള്‍ ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ല: ഹൈക്കോടതി

വിവാഹമോചനത്തിന് പരസ്പരധാരണയോടെ അപേക്ഷിക്കുന്ന ദമ്പതികള്‍ ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: വിവാഹമോചനത്തിന് പരസ്പരധാരണയോടെ അപേക്ഷിക്കുന്ന ദമ്പതികള്‍ ഒരു വര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. പരസ്പര ധാരണയോടുള്ള വിവാഹ മോചനത്തിനായി വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടന വിരുദ്ധവുമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് . ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ദമ്പതികളുടെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആണ് ഹൈക്കോടതിയില്‍ നിന്നും ഈ വിമര്‍ശനം ഉണ്ടായത്.

അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിവാഹ തര്‍ക്കങ്ങളില്‍ ഇന്ത്യയില്‍ ഏകീകൃത വിവാഹ കോഡ് ഏര്‍പ്പെടുത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും ബന്ധപ്പെട്ട ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശിക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *