കോഴിക്കോട്: ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് മേഖലയില്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കിയാണ് കെയര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനി മുന്നേറുന്നതെന്ന് ഏരിയാ ഹെഡ്ഡ് രത്നകുമാര്‍.ടി പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. രാജ്യത്തെ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ അവരുടെ വിവിധ പ്രൊഡക്ടുകളില്‍ ഒന്നു മാത്രമാണ് ഹെല്‍ത്ത് ഇന്ഷൂറന്സെങ്കില് ഈ രംഗത്ത് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് മാത്രം ജനങ്ങള്‍ക്കായി നല്കുന്ന സ്റ്റാന്‍ഡ് എലോണ്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് (SAHI) കമ്പനിയാണ് കെയര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്. മറ്റ് കമ്പനികള്‍ ക്ലെയിം സെറ്റില്‍മെന്റ് മൂന്നാം പാര്ട്ടിയെകൊണ്ട് ചെയ്യിക്കുമ്പോള്‍ കെയര്‍ ഹെല്‍ത്ത് നേരിട്ടാണ് ക്ലെയിം സെറ്റില്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്ലെയിം (96.7%) നല്കുന്ന കമ്പനിയാണിത്. ഹരിയാനയാണ് കമ്പനിയുടെ ആസ്ഥാനം. രാജ്യത്തെ 19,500 ഹോസ്പിറ്റലുകളില്‍ കമ്പനിയുടെ ക്യാഷ്ലെസ് സംവിധാനം നിലവിലുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ഹോസ്പിറ്റലുകളിലും ഇത് ലഭ്യമാണ്. രോഗിക്ക് ചികിത്സക്ക് പണം അടയ്ക്കാതെ ട്രീറ്റ്മെന്റ് നടത്താന്‍ ഇതിലൂടെ സാധിക്കും. പ്രൊഡക്ടുകള്‍ക്ക് സബ് ലിമിറ്റില്ല. മിക്കവാറും പോളിസികളില്‍ മുഴുവന്‍ ചികിത്സാ ചിലവും ലഭിക്കുന്നുണ്ട്. റൂം വാടക, മറ്റ് നിയന്ത്രണങ്ങള്‍ ചില കമ്പനികള്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ യാതൊരു ഉപാധികളുമില്ലാതെയാണ് ഉപഭോക്താവിന് സേവനം ലഭ്യമാകുന്നത്. നിലവില്‍ അസുഖമുള്ളവര്‍ക്ക് ചില കമ്പനികള്‍ പോളിസി കൊടുക്കാറില്ല. വലിയ കവറേജിന് ചെറിയ പ്രീമിയം മതി. ഉദാഹരണത്തിന് 35 വയസ്സുള്ള ഒരാള്‍ക്ക് 11,000 രൂപ അടച്ചാല്‍ ഒരു കോടി രൂപയുടെ കവറേജ് ലഭിക്കും. നിലവില്‍ കമ്പനി 30ഓളം പോളിസികള്‍ വിപണിയിലിറക്കിയിട്ടുണ്ട്. ഹാര്‍ട്ട്, കാന്‍സര്‍ പേഷ്യന്റ്സ്, സീനിയര്‍ സിറ്റിസണ്‍സ് എന്നിവര്‍ക്കൊക്കെ പ്രത്യേക പോളിസികള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ കോഴിക്കോട് ശാഖ ശ്രീജിത് കോട്ടായി (സോണല്‍ ബിസിനസ് ഹെഡ്) ഉദ്ഘാടനം ചെയ്തപ്പോള്‍
കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ ഏരിയാ ഓഫീസുകളുണ്ട്. സോണല്‍ ഓഫീസ് ചെന്നൈയിലാണ്. കോഴിക്കോട് ഏരിയക്ക് കീഴില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളാണ് പ്രവര്‍ത്തന പരിധി. നിലവില്‍ കോഴിക്കോട് 500ഓളം ഏജന്റുമാരുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ഫാത്തിമാ ഹോസ്പിറ്റലിന് സമീപം എം.എന്‍ ടവറിലാണ് ഏരിയാ ഓഫീസ്. ഏജന്റുമാര്‍ക്ക് ജീവിതകാലം മുഴുവന്‍ വരുമാനം നല്കുന്നു എന്നതാണ് വലിയ സവിശേഷത. എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും റിട്ടയറായവര്ക്കും ഏജന്റുമാരായി സേവനമനുഷ്ഠിക്കാം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കോഴിക്കോട് ഏരിയക്ക് കീഴില്‍ മൂന്ന് കോടിയുടെ ബിസിനസും 15 ലക്ഷം രൂപയുടെ ക്ലെയിമും കമ്പനി നല്‍കിയിട്ടുണ്ട്. ഏജന്റുമാര്‍ ഹെല്‍ത്ത് പ്ലാനര്‍ എന്ന പേരിലാണ് അറിയപ്പെടുക. ഹെല്‍ത്ത് പ്ലാനെടുത്ത് സമ്പാദ്യത്തെ സംരക്ഷിക്കുക എന്നതാണ് കമ്പനിയുടെ മുദ്രാവാക്യം. മികച്ച ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി ഉണ്ടെങ്കില്‍ രോഗം വന്ന് ചികിത്സിച്ച് കടക്കാരനാവേണ്ടി വരില്ല. ഏജന്റുമാര്‍ക്ക് ആകര്‍ഷകമായ വരുമാനം, വിദേശ യാത്രകള്‍, ഇന്റര്‍നാഷണല്‍ മീറ്റിംഗുകളില്‍ പങ്കെടുക്കാനവസരം എന്നിവ ലഭിക്കുന്നു. ഐ.ആര്.ഡി.എക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ് കെയര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്. കമ്പനിയുടെ സേവനങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ പ്രത്യേക കര്‍മ പദ്ധതികള്‍ ആവിഷ്കരിച്ച് വരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.