പി.പി.ഉമ്മർ കോയ ജന്മ ശതാബ്ദി സമ്മേളനം നാളെ

പി.പി.ഉമ്മർ കോയ ജന്മ ശതാബ്ദി സമ്മേളനം നാളെ

കോഴിക്കോട്: മുൻമന്ത്രിയും, ഗാന്ധി പീസ് ഫൗണ്ടേഷന്റെ പ്രസിഡണ്ടുമായിരുന്ന പി.പി.ഉമ്മർകോയയുടെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് ഗാന്ധി പീസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം നാളെ (ശനി) 4 മണിക്ക് ഗാന്ധി ഗൃഹത്തിൽ നടക്കും. ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് ടി.ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ‘മത നിരപേക്ഷ ഭാരതത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ ഹമീദ് ചേന്ദമംഗല്ലൂർ പ്രഭാഷണം നടത്തും. എം.പി.സുരേന്ദ്രൻ അനുസ്മരണം നടത്തും. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി യു.രാമചന്ദ്രൻ സ്വാഗതവും ട്രഷറർ യു.രാധാകൃഷ്ണൻ നന്ദിയും പറയും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *