32-ാമത് ജില്ലാതല ജെസി നഴ്‌സറി കലോൽസവം ജനുവരി 29ന്

32-ാമത് ജില്ലാതല ജെസി നഴ്‌സറി കലോൽസവം ജനുവരി 29ന്

കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ എൽകെജി, യുകെജി വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ജെസി നഴ്‌സറി കലോൽസവം ജനുവരി 29ന് പൊയിൽകാവ് ഹൈസ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിവിധയിനങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ ജനുവരി 14ന് മുമ്പായി രജിസ്റ്റർ ചെയ്യണം. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും, ചാമ്പ്യന്മാരാകുന്ന സ്‌കൂളുകൾക്ക് ചാമ്പ്യൻ ട്രോഫിയും നൽകും. കൂടുതൽ വിവരങ്ങൾക്കായി പ്രോഗ്രാം ഡയറക്ടർ സജുമോഹനെ ബന്ധപ്പെടേണ്ടതാണ്. ഫോൺ:9449059450,9544045509,9895200572.
വാർത്താസമ്മേളനത്തിൽ ഇ.കെ.സജുമോഹൻ, സന്തോഷ് നായർ, കിരൺകുമാർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *