പ്രകൃതിവിരുദ്ധതയെ ഉദ്‌ഘോഷിക്കുന്ന ആശയധാരകളെ സമൂഹം എതിര്‍ക്കണം: സി. മുഹമ്മദ് ഫൈസി

പ്രകൃതിവിരുദ്ധതയെ ഉദ്‌ഘോഷിക്കുന്ന ആശയധാരകളെ സമൂഹം എതിര്‍ക്കണം: സി. മുഹമ്മദ് ഫൈസി

കാരന്തൂര്‍: മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിനു (MIAS) കീഴില്‍ സ്റ്റുഡന്റ്‌സ് സെമിനാര്‍ സംഘടിപ്പിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി.മുഹമ്മദ് ഫൈസി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിവിരുദ്ധതയെ ഉദ്‌ഘോഷിക്കുന്ന ആശയധാരകളെ സമൂഹം എതിര്‍ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മോഡറേഷന്‍ നിര്‍വഹിച്ചു സംസാരിച്ചു.

LGBTQIA+ മൂവ്‌മെന്റിന്റെ ഒളിയജണ്ടകളെ കൃത്യമായി വിലയിരുത്തുന്ന രീതിയിലായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. ജന്‍ഡര്‍ പൊളിറ്റിക്‌സ് അധര്‍മങ്ങളുടെ ഒളിച്ചുകടത്തല്‍, LGBTQIA+ ആക്ടിവിസം മാനവ വിരുദ്ധമാകുന്നത് എന്തുകൊണ്ട്?, ട്രാന്‍സ്‌ജെന്‍ഡറുകളുടെ മതവും ശാസ്ത്രവും സ്വവര്‍ഗ ലൈംഗികത; പ്രകൃതിപരമോ വിരുദ്ധമോ?, ലിംഗത്വ രാഷ്ട്രീയത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ എന്നീ വിഷയങ്ങളില്‍ ദാവൂദ് പൂക്കിപ്പറമ്പ്, മുബാരിസ് കാവുംപുറം, അഫ്‌സല്‍ കരേക്കാട്, റഹീസ് മുളിവയല്‍ ഹാഫിള് ഷഫീഖ് വരോട് എന്നിവര്‍ വിഷാവതരണം നടത്തി സംസാരിച്ചു. മിയാസ് ജോയിന്റ് ഡയറക്ടര്‍ റോഷന്‍ നൂറാനി, സുഹൈല്‍ അസ്ഹരി എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *