മാങ്ങോട്ടും കാവിലമ്മക്ക് പൊങ്കാല സമര്‍പ്പിച്ചു

മാങ്ങോട്ടും കാവിലമ്മക്ക് പൊങ്കാല സമര്‍പ്പിച്ചു

മാഹി: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നൂറുകണക്കിന് വിശ്വാസികളെ സാക്ഷി നിര്‍ത്തി, ആചാരാനുഷ്ഠാനങ്ങളോടെ പെരിങ്ങാടി ശ്രീമാങ്ങോട്ടും കാവില്‍ പൊങ്കാല സമര്‍പ്പിച്ചു. ക്ഷേത്രം ട്രസ്റ്റി സി.എ.നായരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പണ്ടാര അടുപ്പില്‍ അഗ്‌നി കൊളുത്തി. നൂറു കണക്കിന് വനിതകളാണ് പൊങ്കാലയര്‍പ്പിച്ചത്. പതിവ് പുജകള്‍ക്ക് പുറമെ പ്രസാദ ഊട്ട്, നെയ്യ് വിളക്ക് സമര്‍പ്പണം, അഖണ്ഡനാമജപം, ഭജന, പൂമുടല്‍, അത്താഴപൂജ, എന്നിവയുമുണ്ടായി. 29ന് നടക്കുന്ന മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി 12,18, 29 തിയ്യതികളില്‍ ആദ്ധ്യാത്മിക പ്രഭാഷണങ്ങളുമുണ്ടാകും. ക്ഷേത്രം ഭാരവാഹികളായ ഷാജി കൊള്ളുമ്മല്‍, സി.വി.രാജന്‍ പെരിങ്ങാടി, പവിത്രന്‍ കൂലോത്ത്, ശ്രീമണി, വി.കെ.അനീഷ് ബാബു പി.പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *