കോഴിക്കോട്: തായ്ലാന്റില് വെച്ച് നടന്ന ഏഷ്യന്‍ സബ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ സെന്റ് ജോസഫ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പി.വി ആദിഷ് ശ്രീനിവാസിന് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ , അസോസിയേഷന് ജില്ലാ പ്രസിഡന്റ് സഞ്ജീവ് സാബു , ജോയിന്റ് സെക്രട്ടറി എ വി ബിനോയ് , എക്സിക്യൂട്ടീവ് അംഗം കെ ശരത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കോച്ചുമാരായ ടി.അഭിലാഷ്, വിജയ് കൃഷ്ണ, പി.വി ശ്രീജിത്ത്, സി.നിഖില്‍ , ടി.വി ശ്രീരാജ് തുടങ്ങിയവര്‍ സംസാരിച്ചു. കല്ലായ് കണ്ണഞ്ചേരി ശ്രീഹരി വീട്ടില്‍ കോര്പറേഷന് ഉദ്യോഗസ്ഥനായ പി.വി ശ്രീനിവാസന്റെയും സി. റീത്തയുടെയും രണ്ടാമത്തെ മകനാണ് പി.വി ആദിഷ്. നവംബര്‍ 29 മുതല്‍ ഡിസംബര്‍ നാല് വരെ തായ്ലാന്റില് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍ നിന്നും ആദിഷിന് പുറമെ ഡബിള്‍സില്‍ എറണാകുളം സ്വദേശി ബിയോണ് ജെയ്സണ്‍ വെങ്കലം പങ്കിട്ടു.