യു.എ.ഖാദര്‍ സ്മാരക താളിയോല പുരസ്‌കാരം പ്രഖ്യാപിച്ചു

യു.എ.ഖാദര്‍ സ്മാരക താളിയോല പുരസ്‌കാരം പ്രഖ്യാപിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറിന്റെ സ്മരണാര്‍ത്ഥം ‘താളിയോല സാംസ്‌കാരിക സമിതി’ യുവ എഴുത്തുകാര്‍ക്ക് സംസ്ഥാന അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കഥാമത്സരത്തില്‍ എം.എ ബൈജു, ഷൈന്‍ ഷൗക്കത്തലി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി ജേതാക്കളായതായി സമിതി ഭാരവാഹികളായ പി.ഐ അജയന്‍ പത്മനാഭന്‍ വേങ്ങേരി ജഡ്ജിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എഫ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. എം.എ ബൈജുവിന്റെ ‘ബൈലൈന്‍’ എന്ന കഥയും ഷൈന്‍ ഷൗക്കത്തലിയുടെ ഡാര്‍ക്‌നെസ് ക്രീം. എന്ന കഥയ്ക്കുമാണ് പുരസ്‌കാരം ലഭിച്ചത്. വിജയികള്‍ക്കുള്ള ‘യു.എ ഖാദര്‍ സ്മാരക താളിയോല പുരസ്‌കാരം’ ഡിസംബര്‍ അവസാനത്തില്‍ കോഴിക്കോട് വെച്ച് നല്‍കുമെന്ന് സമിതി പ്രസിഡന്റ് പി.ഐ അജയന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *