റഷ്യന്‍ അന്താരാഷ്ട്ര ഇസ്‌ലാമിക സംമ്മേളനം: ഡോ. ഹുസൈന്‍ സഖാഫി ഇന്ത്യയെ പ്രതിനിധീകരിക്കും

റഷ്യന്‍ അന്താരാഷ്ട്ര ഇസ്‌ലാമിക സംമ്മേളനം: ഡോ. ഹുസൈന്‍ സഖാഫി ഇന്ത്യയെ പ്രതിനിധീകരിക്കും

കോഴിക്കോട്: റഷ്യയിലെ മുസ്‌ലിം ഇന്റര്‍നാഷണല്‍ ഫോറവും റിലീജിയസ് ബോര്‍ഡ് ഓഫ് മുസ്‌ലിംസ് ഓഫ് ദി റഷ്യന്‍ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് വാര്‍ഷിക അന്താരാഷ്ട്ര മുസ്‌ലിം ഫോറത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും മര്‍കസ് പ്രോ ചാന്‍സലറുമായ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധിയായാണ് അദ്ദേഹം സമ്മേളത്തില്‍ സാന്നിധ്യമറിയിക്കുക. ‘നീതിയും മിതത്വവും: ലോകക്രമത്തിന്റെ ദൈവിക തത്വങ്ങള്‍’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ എട്ട്, ഒന്‍പത് തിയ്യതികളില്‍ മോസ്‌കോയില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്.
പ്രാചീന റഷ്യയുടെ ഭാഗമായിരുന്ന വോള്‍ഗ ബള്‍ഗേറിയയിലെ ജനങ്ങള്‍ ഇസ്ലാം പുല്‍കിയതിന്റെ 1100ാം വാര്‍ഷികത്തിന്റെയും പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചരിത്ര പാലായനത്തിന്റെ 1400ാം വാര്‍ഷികത്തിന്റെയും സമര്‍പ്പണമായാണ് ഈ വര്‍ഷം അന്താരാഷ്ട്ര സമ്മേളനം നടത്തുന്നത്. മുസ്‌ലിം ഇന്റര്‍നാഷണല്‍ ഫോറം സെക്രട്ടറി മുഫ്തി ഷെയ്ഖ് റാവില്‍ സെയ്‌നുദ്ദീന്റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യന്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതരും വ്യക്തിത്വങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. മര്‍കസ് അക്കാദമിക് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ത്വാഹ സഖാഫി മണ്ണുത്തിയും സമ്മേളനത്തിന്റെ ഭാഗമാകും.

Share

Leave a Reply

Your email address will not be published. Required fields are marked *