ഉന്നത വിദ്യാഭ്യാസ രംഗത്ത് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കണം: ആക്ടീവ് കോഴിക്കോട്

ഉന്നത വിദ്യാഭ്യാസ രംഗത്ത് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കണം: ആക്ടീവ് കോഴിക്കോട്

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നഷ്ടപെട്ട വിശ്വാസ്യത നേടിയെടുക്കണമെന്ന് ആക്ടീവ് കോഴിക്കോട് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.എം. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. ബീരാന്‍, കെ.പി. പത്മനാഭന്‍ , കെ.പത്മകുമാര്‍ , പി. വേണുഗോപാല്‍, പി.കെ. സുനില്‍കുമാര്‍ , പി.പ്രഭാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എ.കെ.മുഹമ്മദാലി( പ്രസിഡന്റ്) അഡ്വ.ബോണി വര്‍ഗീസ്, അബ്ദുള്‍ റസാഖ്, (വൈസ് പ്രസിഡന്റുമാര്‍), പി.ഐ അജയന്‍ (ജനറല്‍ സെക്രട്ടറി), രാജീവ് കുമാര്‍ എം.കെ, ബഷീര്‍(ജോയന്റ് സെക്രട്ടറിമാര്‍), ബിജിത് എം.ടി(ട്രഷറര്‍) എന്നിവരേയും പ്രവര്‍ത്തക സമിതി അംഗങ്ങളായി എം.കെ. ബീരാന്‍ , എം.പി രാമകൃഷ്ണന്‍ , കെ.പത്മകുമാര്‍ , കെ.സുബ്രമണ്യന്‍, കെ.പി. പത്മനാഭന്‍ , പി.കെ. സുനില്‍കുമാര്‍ , പി.പ്രഭാകരന്‍ നായര്‍ , പി. വേണുഗോപാല്‍, ഡി.രവി, കോശി അലക്‌സ് , പി.പി. മമ്മദ് കോയ , പി.വി.കുഞ്ഞി മുഹമ്മദ്, ടി.ശോഭി , എം.ടി. വിജയന്‍ , നസീര്‍ ഹുസയിന്‍, കെ.സി രാജീവ് എന്നിവരേയും തെരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *