കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

മാഹി: കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് വഴിയാത്രക്കാരന്‍ മരണപ്പെട്ടു. മാഹി പാലത്തിനടുത്ത് ഇന്നലെ രാത്രി ഏഴര മണിയോടെയാണ് അപകടം. കോഴിക്കോട് നിന്ന് കാസര്‍കോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിടിച്ചാണ് കോഴിക്കോട് മാനാഞ്ചിറയിലെ സ്റ്റീഫന്റെ മകന്‍ റോയ് ഐസക്ക് (57) മരണപ്പെട്ടത്. റോഡില്‍ വീണ റോയി ഐസക്കിന്റെ ദേഹത്തിലൂടെ ബസിന്റെ പിന്‍ഭാഗത്തെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. ചോര വാര്‍ന്ന നിലയില്‍ കിടന്ന ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ തൊട്ടുപിന്നാലെ വന്ന ചില വാഹനങ്ങള്‍ നിര്‍ത്താതെ പോയത് ശുശ്രൂഷ ലഭ്യമാക്കാന്‍ വൈകാനിടയാക്കി. മാഹി ഗവ.ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *