ജില്ലാ ജനറല്‍ ആശുപത്രി ശുചീകരണ തൊഴിലാളി നിയമനത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കണം: ജനകീയ സമരസമിതി പ്രക്ഷോഭത്തിലേക്ക്

ജില്ലാ ജനറല്‍ ആശുപത്രി ശുചീകരണ തൊഴിലാളി നിയമനത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കണം: ജനകീയ സമരസമിതി പ്രക്ഷോഭത്തിലേക്ക്

ബിച്ച് ആശുപത്രി സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ഒമ്പതിന് പ്രതിഷേധ സമരം

കോഴിക്കോട് : ജില്ലാ ജനറല്‍ ആശുപത്രി (ബീച്ച്) അഡ്‌ഹോക്ക് വിഭാഗത്തിലെ ശുചീകരണ ജോലിക്ക് സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി 50 വയസ്സ് 6 മാസത്തെ നിയമന കാലാവധി തീരുമാനിച്ച് ആശുപത്രി അധികാരികളുടെ തതീരുമാനം റദ്ദാക്കണമെന്നും ആരോഗ്യ വകുപ്പിന്റെ മാനദ്ധണ്ഡപ്രകാരമുള്ള 60 വയസ്സും 3 മാസത്തെ കാലാവധിയും എന്ന തീരുമാനം നടപ്പിലാക്കണമെന്നാവശ്യം ഉന്നയിച്ച് ലേബര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജനകീയ സമരസമിതി രൂപീകരിച്ചു.

സമരസമിതിയുടെ നേതൃത്വത്തില്‍ ഒമ്പതിന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തും. അശാസ്ത്രീയവും മുന്‍ധാരണയും ഇല്ലാത്ത നിലവിലെ നിയമന മാനദണ്ഡങ്ങള്‍ കൊവിഡ് കാലത്ത് സ്തുത്യഹര്‍മായ രീതിയില്‍ സേവനം ചെയ്തവരടക്കം 50 വയസ്സ് കഴിഞ്ഞ തൊഴിലാളികളെ അവഗണിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലയിലെ മറ്റ് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ശുചീകരണ ജോലിക്ക് 60 വയസും 3 മാസത്തേക്ക് എന്ന സര്‍ക്കാര്‍ മാനദ്ധണ്ഡം പാലിച്ച് നിയമിക്കുമ്പോള്‍ അഡ്‌ഹോക്ക് തീരുമാനമെന്ന പേരില്‍ തൊഴിലാളികളോട് വിവേചനം പാടില്ലെന്ന് ജനകീയ സമരസമിതി സുപ്രണ്ട് ഇന്‍ ചാര്‍ജ് സച്ചിന്‍ ബാബുവുമായി നടന്ന ചര്‍ച്ചയില്‍ സമരസമിതി ആവശ്യപ്പെട്ടു. ജനകീയ സമരസമിതി ഭാരവാഹികളായി സതീഷ് പാറന്നൂര്‍ (ചെയര്‍മാന്‍), അഖില്‍ ബി.പി (വൈസ് ചെയര്‍മാന്‍ ) കെ.ഷൈബു (ജനറല്‍ കണ്‍വീനര്‍), ഷിജി. എന്‍ (കണ്‍വീനര്‍), ടി. പ്രജോഷ് (ഖജാന്‍ജി) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി രാജന്‍.പി, സുനിഷ്‌കുമാര്‍.പി , ആസിയ.എം, ബിന്ദു അനീഷ്, സിദ്ധാര്‍ത്ഥന്‍, രാജേഷ് , അംബിക കൊടുവളളി, പുഷ്പ എ.ടി, ഷീബ. ടി, വി.സാനിമ, സി. രുഗ്മണി എന്നിവരെ തിരഞ്ഞെടുത്തു

Share

Leave a Reply

Your email address will not be published. Required fields are marked *