ആശ്രമം കത്തിച്ച കേസ്: മുഖ്യസാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നില്‍ ആര്‍.എസ്.എസ്: സന്ദീപാനന്ദ ഗിരി

ആശ്രമം കത്തിച്ച കേസ്: മുഖ്യസാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നില്‍ ആര്‍.എസ്.എസ്: സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷിയുടെ മൊഴിമാറ്റത്തിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് സന്ദീപാനന്ദ ഗിരി. ആര്‍.എസ്.എസ് സാക്ഷിയെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. സഹോദരന്‍ പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന മൊഴിയാണ് സാക്ഷിയായ പ്രശാന്ത് കോടതിയില്‍ തിരുത്തിയത്. ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മൊഴി നല്‍കിയതെന്നാണ് സാക്ഷിയായ പ്രശാന്ത് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.
നാലുവര്‍ഷത്തിന് ശേഷം പ്രതിയെ തിരിച്ചറിഞ്ഞത് നേട്ടമാക്കി ഉയര്‍ത്തിക്കാട്ടിയ ക്രൈംബ്രാഞ്ച് ഇതോടെ വെട്ടിലായി. മൊഴി മാറ്റാനിടയായ സഹാചര്യം പ്രശാന്ത് വിശദീകരിച്ചിട്ടില്ല. പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ചും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. പ്രശാന്തിന്റെ മൊഴിയില്ലെങ്കിലും വേറെയും തെളിവുകളുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം. പ്രകാശിന്റെ ആത്മഹത്യയും പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. പ്രശാന്തിന്റെ വെളിപ്പെുത്തല്‍ പിടിവള്ളിയാക്കി കഴിഞ്ഞ ദിവസം സി.പി.എം ആശ്രമം സ്ഥിതി ചെയ്യുന്ന കുണ്ടമണ്‍കടവില്‍ രാഷ്ട്രീയ വിശദീകരണം യോഗം നടത്തിയിരുന്നു. കേസിലെ പുതിയ ട്വിസ്റ്റ് സി.പി.എമ്മിനും പോലിസിനും വലിയ തിരിച്ചടിയായി.
കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്തിന്റെ സഹോദരനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ പ്രകാശ് ഇക്കഴിഞ്ഞ ജനുവരി മൂന്നിന് ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യക്ക് മുമ്പ് സഹോദരന്‍ വെളിപ്പെടുത്തിയ കാര്യം എന്ന നിലക്കായിരുന്നു പ്രശാന്തിന്റ വെളിപ്പെടുത്തല്‍. മരിച്ചുപോയ ആളെ പ്രതിയാക്കി എന്ന നിലയില്‍ ബി.ജെ.പി സര്‍ക്കാറിനെതിരെ രംഗത്ത് വന്നിരുന്നു. മൊഴിമാറ്റത്തോടെ ബി.ജെ.പി ആരോപണം ശക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *