കോഴിക്കോട്: ബേബി മെമ്മോറിയല്‍ ഓഫ് കോളേജ് ഓഫ് നഴ്‌സിങ് 20ാം വാര്‍ഷികാഘോഷ പരിപാടികള്‍ നടന്നു വരികയാണ്. ഇതോടനുബന്ധിച്ച് ഡിസംബര്‍ മൂന്നിന് പൊതുസമ്മേളനവും മൂന്നാമത് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ദ്വിശതാബ്ദി പ്രഭാഷണവും നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. റോയ് കെ. ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ദ്വിശാതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് 2020 അന്താരാഷ്ട്ര നഴ്‌സസ് വര്‍ഷമായി ആചരിച്ചപ്പോള്‍ അരംഭിച്ച പരിപാടിയാണ് ദ്വിശാതാബ്ദി പ്രഭാഷണം. ഈ വര്‍ഷത്തെ പ്രഭാഷണം നടത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ നഴ്‌സിങ് രംഗത്തെ ഏറ്റവും ഉന്നത പദവി അലങ്കരിക്കുന്ന നഴ്‌സിങ് അഡൈ്വസര്‍ ഡോ. ദീപിക.സി.ഖാഖയാണ്. ‘ നഴ്‌സിങ് രംഗത്തെ പ്രൊഫഷണലിസത്തില്‍, നഴ്‌സിങ് അധ്യാപകരുടെ കടമയും വെല്ലുവിളികളും’ എന്നതാണ് ഈ വര്‍ഷത്തെ പ്രഭാഷണ വിഷയം. മൂന്നിന് രാവിലെ 11.30 മുതല്‍ 12.30 വരെയാണ് പ്രഭാഷണം.
മൂന്നിന് രാവിലെ 10 മണിക്ക് ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് നഴ്‌സിങ് ഓഡിറ്റോറിയത്തില്‍ ചേരുന്ന 20ാം വാര്‍ഷിക സമ്മേളനത്തില്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ.കെ.ജി അലക്‌സാണ്ടര്‍ അധ്യക്ഷത വഹിക്കും. ഡോ. ദീപിക.സി.ഖാഖ മുഖ്യപ്രസംഗവും നടത്തും. ഹോസ്പിറ്റല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഗ്രേസി മത്തായി, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. സി. രവീന്ദ്രന്‍, ചീഫ് നഴ്‌സിങ് ഓഫിസര്‍ മേജര്‍ ബീന സി.എ, പി.ടിഎ പ്രസിഡന്റ് ബിജു പി.വി, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് മാത്യു വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേരും. ബേബി മെമ്മോറിയല്‍ അശുപത്രി അക്കാദമിക് ഡയരക്ടര്‍ ഡോ. റോയ്.കെ. ജോര്‍ജ് സ്വാഗതവും ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് നഴ്‌സിങ് വൈസ് പ്രിന്‍സിപ്പാള്‍ സോയ കാട്ടില്‍ നന്ദിയും പറയും. 20ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മെഗാ അലൂമിനി മീറ്റ് ഈ മാസം 30ന് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വിസെന്നിയല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ആഗ്നെറ്റ് ബീനാ മണി, ഓറേഷന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വിന്‍സി വര്‍ഗീസ് എന്നിവരും സംബന്ധിച്ചു.