മരത്തംകോട് സ്‌കൂളില്‍ ലോക ഭിന്നശേഷി ദിനം ആചരിച്ചു

മരത്തംകോട് സ്‌കൂളില്‍ ലോക ഭിന്നശേഷി ദിനം ആചരിച്ചു

മരത്തംകോട്: സമഗ്ര കേരളയുടെ ഭാഗമായി സ്‌കൂളില്‍ ലോകഭിന്നശേഷി ദിനം സമുചിതമായി ആചരിച്ചു. ‘ഞങ്ങളുമുണ്ട് – നിങ്ങളോടൊപ്പം’ എന്ന സന്ദേശം കുറിച്ച് സാമൂഹ്യക്ഷേമ വകുപ്പ് മുന്‍ അംഗവും, പി.ടി.എ പ്രസിഡന്റുമായ കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. ലോകഭിന്നശേഷി ദിനത്തിന്റെ സന്ദേശമായി സ്‌പെഷ്യല്‍ അസംബ്ലിയും പ്രഭാഷണവും ഉണ്ടായിരുന്നു. വിദ്യാര്‍ഥികളുടെ പോസ്റ്ററുകളും സന്ദേശവും വിശാലമായ ക്യാന്‍വാസില്‍ പ്രദര്‍ശിപ്പിച്ചു. അധ്യാപകരും, വിദ്യാര്‍ഥികളും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുമായി സംവദിക്കാനും സൗഹൃദം പങ്കിടുവാനും അവസരം ഒരുക്കിയിരുന്നു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ തയ്യാറാക്കിയ പാട്ട്, പോസ്റ്റര്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് വീക്ഷിക്കുവാനും, അവരെ പ്രോത്സാഹിപ്പിക്കുവാനും അവസരമൊരുക്കി. പ്രധാന അധ്യാപിക പി.ശ്രീദേവി ടീച്ചര്‍ , ഫാ.ജെറി വര്‍ഗീസ്, ഫാ.സജി കുളങ്ങാട്ടില്‍ ,സി.പി ലൈലിക , യു.ടി ഷീജ, പി.എം ശൈലജ, സി.എം സീനത്ത് , ജിന ജോണ്‍, കെ.സ്റ്റെഫി , സി.വി കുരിയാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *