പൂരക്കളിയിൽ കുത്തക നില നിർത്തി മേമുണ്ട

പൂരക്കളിയിൽ കുത്തക നില നിർത്തി മേമുണ്ട

കോഴിക്കോട്:പൂരക്കളിയിൽ വിജയവുമായി മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലും ഹൈസ് സ്‌കൂൾ വിഭാഗത്തിലും മേമുണ്ട ഫസ്റ്റ് എ ഗ്രേഡ് നേടിയിരുന്നു.
പൂരക്കളി ക്ഷേത്ര കല ആയതിനാൽ അതിന്റെ ചിട്ടവട്ടത്തിൽ വേണം അരങ്ങിലേക്ക് മത്സരാർഥികളെ എത്തിക്കാൻ. കഴിഞ്ഞ 26 വർഷമായി പൂരക്കളിയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും 20 വർഷമായി ഹയർ സെക്കൻഡറി വിഭാഗത്തിലും മേമുണ്ടയാണ് ജേതാക്കൾ. സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നില നിർത്തുമെന്ന് മത്സരാർഥികൾ പറഞ്ഞു.
പൂരക്കളിയുടെ ആസ്ഥാനമായ കാസർഗോഡ് ജില്ല സ്വദേശി മരുതിയോട്ട് നാരായണൻ ആശാനാണ് ഗുരു.

 

Share

Leave a Reply

Your email address will not be published. Required fields are marked *