കബീർ സലാല ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി

കോഴിക്കോട്: ജനതാദൾ ( എസ് ) സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.കെ.കബീർ സലാലയെ നോമിനേറ്റ് ചെയ്തു. 1987-ൽ ലോക്ദൾ പാർട്ടിയുടെ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയായി സജീവ രാഷ്ടീയത്തിൽ പ്രവേശിച്ച അദ്ദേഹം ഇപ്പോൾ ജനതാദൾ (എസ്) ന്റെ ജില്ലാ വൈസ് പ്രസിഡൻറും കേരള സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു വരികയാണ്. നിരവധി കലാ കായിക സാമൂഹ്യ, സാംസ്‌കാരിക, രാഷ്ടീയ സന്നദ്ധ സംഘടനകളുടെ ഭാരവാഹിയാണ്. ലോക കേരളസഭ പ്രത്യേക ക്ഷണിതാവ്, ജനതാ ട്രേഡ് യൂണിയൻ സെന്റർ ( ജെ.ടി.യു.സി) കോഴിക്കേട് ജില്ലാ പ്രസിഡൻറ്, കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ സംസ്ഥാന പ്രസിഡന്റ്, പ്രവാസി കൗൺസിൽ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ഒളിംപിക് അസോസിയേഷൻ അംഗം, കോഴിക്കോട് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിൽ അംഗം, കൊയിലാണ്ടി ഫിഷറീസ് ഹാർബർ മാനേജ്‌മെൻറ് കമ്മിറ്റി അംഗം, കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *