പി.ടി ഉഷയെ കെ.സുരേന്ദ്രന്‍ അഭിനന്ദിച്ചു

പി.ടി ഉഷയെ കെ.സുരേന്ദ്രന്‍ അഭിനന്ദിച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പിടി.ഉഷ എം.പിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാന കായികതാരത്തിന് പുതിയ ചുമതല ഭംഗിയായി ചെയ്യാന്‍ സാധിക്കും. ഒളിംപിക്‌സ് മേളയില്‍ രാജ്യത്തിന് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ പി.ടി ഉഷയുടെ സ്ഥാനലബ്ദി കൊണ്ട് സാധിക്കുമെന്നാണ് കായിക ഭാരതം പ്രതീക്ഷിക്കുന്നത്. ലോകമാകെയുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് പയ്യോളി എക്‌സ്പ്രസിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടേയും കേരളത്തിന്റെയും കായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാകുന്നതാവും ഈ തീരുമാനമെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *