ധര്‍മ്മടം ടൂറിസം പ്രചരണം; സംഘാടക സമിതി രൂപീകരിച്ചു

ധര്‍മ്മടം ടൂറിസം പ്രചരണം; സംഘാടക സമിതി രൂപീകരിച്ചു

ധര്‍മ്മടം: ധര്‍മ്മടത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രചരിപ്പിക്കാന്‍ ധര്‍മടം പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ധര്‍മ്മടം അയലന്റ് കാര്‍ണിവലിന് സംഘാടക സമിതി രൂപീകരിച്ചു. ധര്‍മ്മടം ബീച്ചില്‍ ഡിസംബര്‍ 23 മുതല്‍ ജനുവരി ഒന്നു വരെയാണ് കാര്‍ണിവല്‍. സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ധര്‍മ്മടം പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി അധ്യക്ഷനായി. ടി.അനില്‍, പി.എം പ്രഭാകരന്‍, പി.സരസന്‍, സെല്‍വന്‍ മേലൂര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അംഗങ്ങള്‍, യുവജന സംഘടന പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകന്മാര്‍ എന്നിവര്‍ പങ്കെടുത്തു. എന്‍.കെ രവിയെ ചെയര്‍മാനായും ജനറല്‍ കണ്‍വീനറായി കെ.ഷീജയേയും 151 അംഗ കമ്മിറ്റി രൂപീകരിച്ചു. ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഉല്ലാസ ബോട്ടിങ്, വിപണനമേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കലാസാംസ്‌കാരിക പരിപാടികള്‍, ഘോഷയാത്ര, ഫുഡ് കോര്‍ട്ട്, പുഷ്പമേള തുടങ്ങിയവ കാര്‍ണിവലിന്റെ ഭാഗമായി ഒരുക്കും. രാഷ്ട്രീയ, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഓരോ ദിവസവും സംബന്ധിക്കും. അമ്യൂസ്‌മെന്റ് പാര്‍ക്ക്, ലൈറ്റ് ആന്റ് സൗണ്ട്, സ്റ്റാളുകള്‍ എന്നിവക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍: 8848219338, 9400445069, 98470 22 101, 9447321645.

Share

Leave a Reply

Your email address will not be published. Required fields are marked *