പുസ്തകപ്രകാശനം നടത്തി

പുസ്തകപ്രകാശനം നടത്തി

കോഴിക്കോട്: കണ്ണൂര്‍ ജില്ലാ ബാങ്കില്‍ നിന്നും വിരമിച്ച പി.പത്മാവതി എഴുതി സദ്ഭാവന ബുക്‌സ്, കോഴിക്കോട് പ്രസിദ്ധീകരിച്ച കവിതാസമാഹാരം ‘അമൃതാക്ഷരങ്ങള്‍’ കണ്ണൂര്‍ നഗരസഭ ഡെപ്യൂട്ടി മേയര്‍ കെ.ഷബീന ടീച്ചര്‍ യുവകവയത്രി ട്രീസ അനിലിന് നല്‍കി പ്രകാശനം ചെയ്തു. എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന ചടങ്ങില്‍ കേരള ഗാന്ധി സാഹിത്യ വേദി ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാഘവന്‍ അധ്യക്ഷത വഹിച്ചു.
സദ്ഭാവന ബുക്‌സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി, ആര്‍ട്ടിസ്റ്റ് ശശികല, ആര്‍.എല്‍.വി ധനരേഖ, ലാല്‍ചന്ദ് കണ്ണോത്ത്, വിശ്വനാഥന്‍ വടേശ്വരം, കെ.പത്മനാഭന്‍ മാസ്റ്റര്‍, എം.വി.കുറ്റിയാട്ടൂര്‍, ഗ്രന്ഥകര്‍ത്താവ് പി.പത്മാവതി, സൗമി മട്ടന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *