തിരുവനന്തപുരം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നവംബര്‍ 15ന് ആരംഭിച്ച കന്നുകാലികള്‍ക്ക് കുളമ്പുരോഗത്തിനെതിരേയുള്ള പ്രതിരോധകുത്തിവയ്പ്പ് കാട്ടാക്കട പഞ്ചായത്തില്‍ തുടരുന്നു. പഞ്ചായത്തിലെ കാട്ടാക്കട, പനയംകോട്, ചന്ദ്രമംഗലം, മംഗലയ്ക്കല്‍, ആമച്ചല്‍, പ്ലാവൂര്‍ എന്നീ വാര്‍ഡുകളിലെ കുത്തിവയ്പ്പുകള്‍ പൂര്ത്തൂകരിച്ചു. നവംബര്‍ 21 മുതല്‍ 28 വരെ കട്ടയ്ക്കോട്, കുളത്തുമ്മല്‍, ചെമ്പനാകോട്, കുരുതംകോട് , കൊമ്പാടിക്കല്‍, ചെട്ടിക്കോണം എന്നീ വാര്‍ഡുകളില്‍ കുത്തിവയ്പ്പുകള്‍ നടത്തുന്നതാണ്.
ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ ആശ എസ്.എസ് ( 790726407), ശ്രീജിത്ത് എം.വി (9746348989), നാഗേഷ് കുമാര്‍ ബി.ആര് ( 9495385774) എന്നിവര്‍ കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിച്ചാണ് കുത്തിവയ്പ്പ് നടത്തുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ തങ്ങളുടെ മൃഗങ്ങളെ കുത്തിവയ്പ്പിന് വിധേയമാക്കാന്‍ സാധിക്കാത്ത കര്‍ഷകര്‍ കാട്ടാക്കട സീനിയര്‍ വെറ്ററിനറി സര്ജ്ജനെയോ ക്ഷീരസംഘങ്ങളയോ വിവരം അറിയിച്ച് കുത്തിവെയ്പ്പിനു വിധേയമാക്കേണ്ടതാണ്. വാക്സിനേഷന് സ്ട്രസ്സ് കുറയ്ക്കുന്നതിനുള്ള ടോണിക്കുകള്‍ , ധാതുലവണ മിശ്രിതം എന്നിവ മൃഗാശുപത്രിയില്‍ നിന്നും കൈപറ്റേണ്ടതാണെന്നും കാട്ടാക്കട മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്ജന് ഡോക്ടര്‍ എസ്. സജിത് കുമാര്‍ ( 9447863474 ) അറിയിച്ചു.